സംസ്ഥാനത്ത് 1421 പേര്‍ക്ക് കോവിഡ്. 29,754 സാംപിളുകളാണ് പരിശോധിച്ചത്. ടിപിആർ 4.77. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 മരണങ്ങളാണ് സ്ഥിരീകരിച്ചത്. മുന്‍ ദിവസങ്ങളിലെ 13 മരണങ്ങളും അപ്പീല്‍ നല്‍കിയ 71 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,462 ആയി. ചികിത്സയിലായിരുന്ന 2130 പേര്‍ രോഗമുക്തി നേടി.
പോസിറ്റീവായവർ
- എറണാകുളം 304
- കോട്ടയം 161
- തിരുവനന്തപുരം 149
- കൊല്ലം 128
- തൃശൂര്‍ 112
- ഇടുക്കി 104
- കോഴിക്കോട് 103
- പത്തനംതിട്ട 82
- മലപ്പുറം 63
- വയനാട് 61
- പാലക്കാട് 48
- ആലപ്പുഴ 47
- കണ്ണൂര്‍ 47
- കാസർകോട് 12
നെഗറ്റീവായവർ
- തിരുവനന്തപുരം 246
- കൊല്ലം 157
- പത്തനംതിട്ട 101
- ആലപ്പുഴ 126
- കോട്ടയം 196
- ഇടുക്കി 187
- എറണാകുളം 390
- തൃശൂര്‍ 183
- പാലക്കാട് 30
- മലപ്പുറം 104
- കോഴിക്കോട് 170
- വയനാട് 115
- കണ്ണൂര്‍ 88
- കാസർകോട് 37
വിവിധ ജില്ലകളിലായി 43,384 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 42,289 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 1095 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 138 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 11,879 കോവിഡ് കേസുകളില്‍, 9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 1276 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 67 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. 64,37,366 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !