രാജീവ്ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

0
രാജീവ്ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു | The Supreme Court has granted bail to Perarivalan, accused in the Rajiv Gandhi assassination case

ന്യൂഡൽഹി
: രാജീവ്ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. 32 വർഷത്തെ തടവും ജയിലിലെ നല്ല നടപ്പും കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. നേരത്തെ എട്ടു തവണ ജാമ്യം അനുവദിച്ചിരുന്നു.

1991 ജൂണിലാണ് പേരറിവാളൻ അറസ്റ്റിലാകുന്നത്. വധശിക്ഷയാണു പേരറിവാളനു കോടതി വിധിച്ചത്. 26 വർഷത്തെ ജയിൽവാസത്തിന് ശേഷം 2017 ആഗസ്റ്റ് 24നാണ് ആദ്യമായി പരോളിലിറങ്ങിയത്. പിന്നീട് പിതാവിന്റെ അസുഖം, സഹോദരീ പുത്രിയുടെ വിവാഹം, വൃക്കരോഗ ചികിത്സ തുടങ്ങിയ കാരണങ്ങൾക്കായാണ് പരോൾ ലഭിച്ചത്.

രാജീവ് ഗാന്ധിയെ വധിക്കാൻ ഉപയോഗിച്ച ബോംബിൽ രണ്ടു ബാറ്ററികൾ വാങ്ങി നൽകി എന്നതാണ് പേരറിവാളന്റെ പേരിലെ കുറ്റം. 2014ൽ സുപ്രീം കോടതി വധശിക്ഷ ഇളവ് ചെയ്ത് ജീവപര്യന്തമാക്കി കുറച്ചിരുന്നു. എസ് നളിനി, മുരുഗൻ, ശാന്തൻ, ജയകുമാർ, റോബർട്ട് പയസ്, രവിചന്ദ്രൻ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.

രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രാഷ്ട്രപതിക്ക് കത്തെഴുതിയിരുന്നു. മൂന്ന്​ ദശാബ്ദക്കാലത്തോളം തടവിൽ കഴിയുന്ന കേസിലെ ഏഴ്​ പ്രതികളെയും വിട്ടയക്കണമെന്നാണ്​ തമിഴ്​നാട്​ സർക്കാർ നിലപാട്​.

Content Highlight: The Supreme Court has granted bail to Perarivalan, accused in the Rajiv Gandhi assassination case
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !