ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ എഫ് ഒ ബി അടിസ്ഥാനത്തില്‍ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അവസാനിപ്പിച്ചു.
ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് ചില അപകടങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാലാണ് ഇത്തരമൊരു നീക്കമെന്നാണ് ഔദ്യോഗിക വിശദീകരണം.
ഫ്രീ ഓണ്‍ ബോര്‍ഡ് അഥവാ എഫ് ഒ ബി അടിസ്ഥാനത്തില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുമ്ബോള്‍ വാങ്ങുന്ന രാജ്യത്തിനാണ് ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം. ഇടയ്ക്ക് വച്ച് എണ്ണക്കപ്പലിന് എന്തെങ്കിലും അപകടം സംഭവിക്കുകയോ എണ്ണ നഷ്ടപ്പെടുകയോ ചെയ്താല്‍ പോലും എണ്ണ ഇറക്കുമതി ചെയ്യുന്ന രാഷ്ട്രം സകല ചെലവുകളും വഹിക്കണമെന്ന് മാത്രമല്ല വാങ്ങിച്ച എണ്ണയുടെ മുഴുവന്‍ പണവും കയറ്റുമതി ചെയ്യുന്ന രാഷ്ട്രത്തിന് നല്‍കുകയും വേണം.
എന്നാല്‍ യുക്രെയിനുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അവസരത്തില്‍ റഷ്യയില്‍ നിന്ന് എണ്ണ എഫ് ഒ ബി അടിസ്ഥാനത്തില്‍ വാങ്ങുന്നത് അധികച്ചെലവ് വരുത്തിവയ്ക്കുമോ എന്ന് ഇന്ത്യ ഭയപ്പെടുന്നതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. റഷ്യയുടെ ശത്രുക്കള്‍ എണ്ണ കപ്പല്‍ ആക്രമിക്കുകയോ മറ്റോ ചെയ്താല്‍ നഷ്ടം പൂര്‍ണമായും ഇന്ത്യ വഹിക്കേണ്ട സാഹചര്യം ഉണ്ടായേക്കും. അതിനാലാണ് എഫ് ഒ ബി അടിസ്ഥാനത്തില്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിവയ്ക്കുന്നത്. റഷ്യയെ കൂടാതെ കസാഖിസ്ഥാനില്‍ നിന്നും എഫ് ഒ ബി എണ്ണ വാങ്ങേണ്ട എന്ന് ഐ ഒ സി തീരുമാനിച്ചിട്ടുണ്ട്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !