ന്യൂഡല്‍ഹി: യുദ്ധം രൂക്ഷമായ യുക്രെയിന് സഹായമെത്തിക്കാന്‍ ഇന്ത്യ. മരുന്നുള്‍പ്പെടെയുള്ളവയാണ് ഇന്ത്യ എത്തിച്ചുനല്‍കുന്നത്.
യുക്രെയിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
അതേസമയം, ബലാറൂസില്‍ റഷ്യയുമായി നടന്ന ചര്‍ച്ചയില്‍ സമ്ബൂര്‍ണ സേനാപിന്‍മാറ്റം എന്ന നിലപാടില്‍ നിന്ന് വ്യതിചലിക്കാതെ യുക്രെയിന്‍.
ക്രിമിയയില്‍ നിന്നും ഡോണ്‍ബാസില്‍ നിന്നും റഷ്യന്‍ സേന പിന്മാറണമെന്ന് യുക്രെയിന്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. വെടിനിര്‍ത്തലും സേനാ പിന്‍മാറ്റവുമാണ് പ്രധാന ആവശ്യങ്ങളെന്ന് യുക്രെയിന്‍ പ്രസിഡന്റ് വ്ലോഡിമിര്‍ സെലന്‍സ്‌കി ചര്‍ച്ചയ്ക്കു മുന്‍പ് അറിയിച്ചിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !