ഐപിഎല്‍ മത്സരക്രമം പുറത്തുവിട്ടു; ആദ്യ മത്സരം ചെന്നൈയും കൊല്‍ക്കത്തയും തമ്മില്‍

0
ഐപിഎല്‍ മത്സരക്രമം പുറത്തുവിട്ടു; ആദ്യ മത്സരം ചെന്നൈയും കൊല്‍ക്കത്തയും തമ്മില്‍ | IPL match schedule released; The first match is between Chennai and Kolkata

ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 15–ാം സീസണിലെ മത്സരക്രമം പുറത്തുവിട്ടു. ഉദ്ഘാടന മത്സരത്തില്‍ കഴിഞ്ഞ സീസണിലെ ചാമ്ബ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് റണ്ണേഴ്‌സ് അപ്പായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും.

മാര്‍ച്ച്‌ 26 ശനിയാഴ്ച രാത്രി 7.30നാണ് മത്സരം. ലീഗ് മത്സരങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്. പ്ലേ ഓഫ് മത്സരങ്ങളുടെ വിവരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.

ലീഗ് ഘട്ടത്തില്‍ 70 മത്സരങ്ങളാണ് ഉള്ളത്. ഈ മത്സരങ്ങള്‍ മഹാരാഷ്ട്രയിലെ വാംഖഡെ സ്റ്റേഡിയം, ബ്രാബോണ്‍ സ്റ്റേഡിയം, ഡിവൈ പാട്ടില്‍ സ്റ്റേഡിയം, ജിയോ സ്റ്റേഡിയം, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം എന്നീ വേദികളിലാവും നടക്കുക. മുംബൈയിലെ മൂന്ന് സ്റ്റേഡിയങ്ങളില്‍ 55 മത്സരങ്ങളും ബാക്കി 15 മത്സരങ്ങള്‍ പൂനെയിലുമാണ്. വാംഖഡെയിലും ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലും 20 മത്സരങ്ങള്‍ വീതം നടക്കുമ്ബോള്‍ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ 15 മത്സരങ്ങളുണ്ടാവും.

മത്സരത്തിനിടയിലെ സ്ട്രറ്റേജിക്ക് ഇടവേള വർധിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ 2 മിനിട്ട് 30 സെക്കൻഡ് നീണ്ട ഇടവേള മൂന്ന് മിനിട്ടാക്കാനാണ് ബിസിസിഐയുടെ ആലോചന. അങ്ങനെയെങ്കിൽ ആ 30 സെക്കൻഡിൽ കൂടി പരസ്യം സംപ്രേഷണം ചെയ്യാനാവും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !