ഹോട്ടലില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ; അതിഥി തൊഴിലാളി അറസ്റ്റില്‍

0
ഹോട്ടലില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ; അതിഥി തൊഴിലാളി അറസ്റ്റില്‍ | Mobile camera in hotel women's restroom; Guest worker arrested

കോഴിക്കോട്
: കോഴിക്കോട് നഗരത്തിലെ ഹോട്ടലില്‍ ശുചിമുറിയില്‍ ഒളിക്യാമറ  സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച അതിഥി തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാള്‍ ഉത്തര്‍ ദിനാജ്പുര്‍ ഖൂര്‍ഖ സ്വദേശി തുഫൈല്‍ രാജയാണ്(20) കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

പ്രതിയെ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം ഹോട്ടലില്‍ ഭര്‍ത്താവിനൊപ്പം എത്തിയ യുവതി ശുചിമുറിയില്‍ കയറിയപ്പോഴാണ് ക്യാമറ കണ്ടെത്തിയത്.

ജനലില്‍ വെള്ള പേപ്പര്‍ പൊതിഞ്ഞു വെച്ച നിലയിലായിരുന്നു. സംശയം തോന്നിയ പേപ്പര്‍ തുറന്നു നോക്കിയപ്പോള്‍ ഫോണ്‍ ക്യാമറ തുറന്നു വച്ച നിലയിലായിരുന്നുവെന്ന് യുവതി പറഞ്ഞു.

ഫോണ്‍ എടുത്തു വിവരം ഹോട്ടല്‍ ഉടമയെ അറിയിച്ച യുവതി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഫറോക്ക് ഇന്‍സ്‌പെക്ടര്‍ ജി ബാലചന്ദ്രന്റെ നേതൃത്വത്തില്‍ പൊലീസ് ഫോണ്‍ പരിശോധിച്ച് പ്രതിയെ അറസ്റ്റ് ചെയ്തു. ഒന്നര മാസം മുന്‍പ് ഹോട്ടലില്‍ ജോലിക്കെത്തിയതാണ് യുവാവ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !