തിരുവനന്തപുരം|കെഎസ്‌ഇബിയില്‍ അനധികൃധ നിയമനങ്ങളില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. അനധികൃത നിയമനം നടക്കുന്നതായി കെ എസ് ഇ ബി ചെയര്‍മാന്‍ പറഞ്ഞിട്ടില്ല.
നിയമനത്തിന് റെഗുലേറ്ററി കമ്മീഷന്റെ മുന്‍കൂര്‍ അംഗീകാരം വേണമെന്ന വ്യവസ്ഥയില്ല. താരിഫില്‍ ചെലവ് ഉള്‍പ്പെടുത്താനാണ് അനുമതി വേണ്ടതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. നിയമസഭയില്‍ രേഖാമൂലമാണ് മന്ത്രി മറുപടി നല്‍കിയത്. ആറായിരത്തോളം പേരെ അനധികൃതമായി നിയമിച്ചെന്ന ആരോപണത്തിനാണ് മന്ത്രിയുടെ മറുപടി.
കൂടാതെ വേനല്‍ കാലത്തെ നേരിടാനുള്ള മുന്‍കരുതലുകള്‍ എടുത്തതിനാല്‍ ഇത്തവണ സംസ്ഥാനത്ത് പവര്‍കട്ടുണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി വ്യക്തമാക്കി. ഡാമുകളില്‍ ആവശ്യത്തിന് വെള്ളമുണ്ട്. അതേ സമയം ആറ് മണി മുതല്‍ പത്ത് മണി വരെയുള്ള വൈദ്യുതി ഉപഭോഗം നിയന്ത്രിക്കണമെന്നും മന്ത്രി അറിയിച്ചു.
Content Highlights: Power Minister says there will be no power cut in the state


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !