മലയാളി വ്‌ളോഗർ റിഫ മെഹ്നു ദുബൈയിൽ മരിച്ച നിലയിൽ

0
പ്രമുഖ വ്‌ളോഗർ റിഫ മെഹ്നു ദുബൈയിൽ മരിച്ച നിലയിൽ | Prominent vlogger Rifa Mehnu found dead in Dubai
ദുബൈ: പ്രശസ്ത ​വ്ലോഗറും ആൽബം താരവുമായ കോഴിക്കോട്​ ബാലുശേരി സ്വദേശി അരനാട്ടിൽ റിഫ മെഹ്​നൂവിനെ (20) ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി. ദുബൈ ജാഫിലിയയിലെ താമസ സ്ഥലത്താണ്​ മരിച്ചത്​.

ആത്​മഹത്യയാണെന്ന്​ സംശയിക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. ഭർത്താവ്​ മെഹ്​നൂവിനൊപ്പമായിരുന്നു താമസം.

കഴിഞ്ഞ മാസമാണ്​ കുഞ്ഞിനൊപ്പം കാഞ്ഞങ്ങാട്‌ നീലേശ്വരം കാരിയായ റിഫ മെഹ്‌നു ദുബായിലേക്ക്‌ പോയത്‌. കോഴിക്കോട് ബാലുശേരി സ്വദേശിനിയായ റിഫ ഭർത്താവുമൊത്ത്‌ കാഞ്ഞങ്ങാട്‌ നീലേശ്വരമാണു താമസം. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. തന്നേയും കുട്ടിയേയും തനിച്ചാക്കി അവൾ പോയി എന്ന് ഭർത്താവ്‌ കരഞ്ഞ്‌ പറയുന്നത്‌ നൊമ്പരമുണ്ടാക്കുന്ന കാഴ്ചയായി.

റിഫ മെഹ്‌നു ഭർത്താവിനും കുഞ്ഞിനുമൊപ്പം
റിഫ മെഹ്‌നു ഭർത്താവിനും കുഞ്ഞിനുമൊപ്പം

ടിക് ടോക് വഴി ആരാധകർക്കിടയിൽ നല്ല ശ്രദ്ധ നേടിയിരുന്നു റിഫ മെഹ്‌നു. ടിക് ടോക്‌ നിരോധിച്ചപ്പോൾ താരം ഇൻസ്റ്റഗ്രാം റീൽ വഴി സജീവമായി. ഭർത്താവുമൊത്ത്‌ ഇന്നലെ വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു റിഫ. ഭർത്താവ്‌ മെഹ്‌നാസും ഇൻസ്റ്റയിൽ സജീവമാണു. ഇന്നലെ ഇരുവരും ബുർജ ഖലീഫയ്ക്ക്‌ മുന്നിൽ നിന്ന് വീഡിയോ പോസ്റ്റ്‌ ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !