മലപ്പുറം :" അഹ്‌ലുസ്സുന്ന: നവോത്ഥാനത്തിന്റെ നേരവകാശികൾ " എന്ന പ്രമേയത്തിൽ മലപ്പുറം ഈസ്റ്റ് ജില്ലയിലെ പതിനൊന്നു കേന്ദ്രങ്ങളിൽ നടക്കുന്ന ഉണർത്തു സമ്മേളനങ്ങൾക്ക് പ്രൗഢമായ തുടക്കമായി. പെരിന്തൽമണ്ണ സോണിലെ വെട്ടത്തൂരിൽ നടന്ന സമ്മേളനം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി എളമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി.കെ.ഹസൈനാർ സഖാഫി അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ കെ.കെ.എസ് തങ്ങൾ പ്രാർത്ഥന നിർവ്വഹിച്ചു. കേരള മുസ്‌ലിം നവോത്ഥാനം , നവോത്ഥാന നാട്യങ്ങൾ ഉണങ്ങാത്ത മുറിവുകൾ എന്നീ വിഷയങ്ങൾ പി.സിദ്ദീഖ് സഖാഫി അരിയൂർ, മുഈനുദ്ദീൻ സഖാഫി വെട്ടത്തൂർ എന്നിവർ അവതരിപ്പിച്ചു . പി.യൂസുഫ് സഅ്ദി പൂങ്ങോട്, വി.മുഹമ്മദ് മുസ്‌ലിയാർ വേങ്ങൂർ, സയ്യിദ് ശിഹാബുദ്ദീൻ അഹ്സനി , സി.കെ. ശക്കീർ , സിദ്ദീഖ് സഖാഫി വഴിക്കടവ്, പി.കെ.മുഹമ്മദ് ശാഫി, ജഅഫർ സഖാഫി ആനമങ്ങാട്, ഹംസ സഖാഫി പുത്തൂർ, അബ്ദു റഷീദ് സഖാഫി മേലാറ്റൂർ, മുഹമ്മദ് വെട്ടത്തൂർ, കുഞ്ഞാലി മുസ്ലിയാർ,
ഹക്കിം തങ്ങൾ, റസാഖ് സഖാഫി പുത്തൂർ
അബൂബക്കർ മുസ്ലിയാർ കളത്തിൽ കുണ്ട് തുടങ്ങിയവർ സംസാരിച്ചു.
കൂടുതല്‍ വായനയ്ക്ക്...
കൂടുതല്‍ വായനയ്ക്ക്...

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !