തേഞ്ഞിപ്പാലം|ഗവേഷണ വിദ്യാര്‍ഥിയുടെ പീഡന പരാതിയില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപകനെ പുറത്താക്കി. യൂണിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.
ഹാരിസ് കോടമ്ബുഴയെയാണ് സര്‍വീസില്‍ നിന്ന് നീക്കിയത്.
ബുധനാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിന്റേതാണ് തീരുമാനം. 2021 ജൂലൈയിലാണ് ഗവേഷണ വിദ്യാര്‍ഥി അധ്യാപകനെതിരെ പരാതി നല്‍കുന്നത്. ആഭ്യന്തര പ്രശ്ന പരിഹാര സെല്ല് ഈ പരാതി പരിശോധിച്ച് ശരിയാണെന്ന് ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അധ്യാപകനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.
2020 ഒക്ടോബര്‍ മുതലുള്ള വിവിധ സംഭവങ്ങളാണ് അധ്യാപകനെതിരെ വിദ്യാര്‍ഥിനി നല്‍കിയ പരാതിയുടെ ആധാരം. നേരിട്ടും ഫോണിലും വാട്സ്‌ആപ്പ് മുഖേനെയും ലൈംഗിക ചുവയോടെ സംസാരിച്ചതായും വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പറയുന്നുണ്ട്. പലപ്പോഴായി എതിരഭപ്രായം അറിയിച്ചിട്ടും ചൂഷണം തുടര്‍ന്നു. തുടര്‍ന്നാണ് പരാതിയുമായി വിദ്യാര്‍ഥിനി മുന്നോട്ടുവന്നത്.
Content Highlights: Student harassment complaint: Calicut University teacher fired


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !