തിരുവനന്തപുരം|വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള ഇന്ധനത്തിന്റെ വില എണ്ണക്കമ്ബനികള്‍ വര്‍ധിപ്പിച്ചു. ലിറ്ററിന് 27 രൂപയാണ് വര്‍ധിപ്പിച്ചത്.
ഇതോടെ ഒരു ലിറ്റര്‍ ഡീസലിന് വില 126 രൂപയാകും. വിലവര്‍ധന കെ.എസ്.ആര്‍.ടി.സിയെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഒരു ദിവസം കെഎസ്‌ആര്‍ടിസിക്ക് രണ്ടര ലക്ഷം ലിറ്റര്‍ ഡീസല്‍ ആവശ്യമുണ്ട്. വര്‍ധന നിലവില്‍ വരുന്നതോടെ ദിവസം 89 ലക്ഷം രൂപ അധികമായി കെഎസ്‌ആര്‍ടിസിക്ക് ആവശ്യമായി വരും. ഒരു മാസത്തെ അധിക ബാധ്യത 26 കോടി രൂപയാകും. ഇത് വലിയ പ്രതിസന്ധിയാണ് കെഎസ്‌ആര്‍ടിസിക്ക് ഉണ്ടാക്കുക.
വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള ഇന്ധന വില നാല് രൂപ വര്‍ധിപ്പിച്ചതിനെതിരേ കെഎസ്‌ആര്‍ടിസി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ വലിയ തുക വര്‍ധിപ്പിച്ചിരിക്കുന്നത്.
Content Highlights: Diesel price hiked by Rs 27; KSRTC into a severe crisis


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !