കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് യൂട്യൂബ് ചാനല്‍ തുടങ്ങി

0
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് യൂട്യൂബ് ചാനല്‍ തുടങ്ങി | Kondotty Block Panchayat launches YouTube channel

വികസന-ജനക്ഷേമ പദ്ധതികളുടെ വിശദാംശങ്ങളും ഔദ്യോഗിക അറിയിപ്പുകളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് യൂ ട്യൂബ് ചാനല്‍ തുടങ്ങി. 

യൂട്യൂബ് ചാനലിന്റെ ലോഞ്ചിങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ഷെജിനി ഉണ്ണി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വഴിയുള്ള വിവിധ പദ്ധതികള്‍ സുതാര്യവും കൂടുതല്‍ കാര്യക്ഷമമായും ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്നതിനും വികസന ക്ഷേമ മേഖലകളുമായി ബന്ധപ്പെട്ട നൂതന ആശയങ്ങള്‍ സ്വീകരിക്കുന്നതിനും സമൂഹത്തിലെ വിവിധ തലങ്ങളില്‍ ഉള്ളവരുമായി പങ്കുവെക്കുന്നതിനും കാലാനുസൃതമായ മാര്‍ഗ്ഗങ്ങള്‍ പ്രയോജനപ്പെടുത്തുക എന്നതാണ്  ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് വി.പി ഷെജിനി ഉണ്ണി പറഞ്ഞു. 

യുവതലമുറക്ക് പ്രാദേശിക ഭരണ സംവിധാനത്തിലും അതിന്റെ പ്രവര്‍ത്തനങ്ങളിലും ഇടപെടുന്നതിന് അവസരമുണ്ടാക്കുക. ഓരോ പദ്ധതിയും സംബന്ധിച്ച് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിശോധിച്ച് കുറ്റമറ്റതാക്കി ജനപങ്കാളിത്തം ഉറപ്പുവരുത്തി പരമാവധി ആളുകള്‍ക്ക് പ്രയോജനം ഉറപ്പുവരുത്തുക. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വികസന ക്ഷേമ പദ്ധതികള്‍, ആരോഗ്യ പരിപാലനം, പരിസ്ഥിതി സംരക്ഷണം, മാലിന്യ സംസ്‌കരണം, ദുരന്തനിവാരണ മാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ച അറിയിപ്പ് സമയാസമയങ്ങളില്‍ ലഭ്യമാക്കുക.  സര്‍ക്കാര്‍ പൊതുമേഖല രംഗത്തെ തൊഴിലവസരങ്ങള്‍ സംബന്ധിച്ച വിശദമായ അറിയിപ്പുകള്‍ തത്സമയം തന്നെ ജനങ്ങളിലെത്തിക്കുക തുടങ്ങിയവയെല്ലാം യൂട്യൂബ് ചാനലിന്റെ ലക്ഷ്യങ്ങളാണ്.

ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡന്റ് ,എ.കെ അബ്ദുറഹ്‌മാന്‍, സ്ഥിരം സമിതി അധ്യക്ഷരായ  മുഹ്‌സില ഷഹീദ്, കെ.ടി റസീന ടീച്ചര്‍, വി.പി അബ്ദു ഷുക്കൂര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Content highlights: Kondotty Block Panchayat launches YouTube channel
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !