ഐഎസ്‌എല്‍ ഫൈനലില്‍ ബ്ലാസ്റ്റേഴ്സിനു മഞ്ഞ ജഴ്സിയിൽ 'ആറാടാ'നാവില്ല

0
ഐഎസ്‌എല്‍ ഫൈനലില്‍ ബ്ലാസ്റ്റേഴ്സിനു  മഞ്ഞ ജഴ്സിയിൽ 'ആറാടാ'നാവില്ല | The Blasters will not be able to wear the yellow jersey in the ISL final

ഹൈദരാബാദ് എഫ്‌സിക്കെതിരായ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍ കേരള ബ്ലാസ്റ്റേഴ്‌സ് മഞ്ഞ ജഴ്‌സി അണിയാനാവില്ല.

ഇരു ടീമുകളുടെയും ഹോം ജഴ്‌സി മഞ്ഞ ആയതിനാല്‍ പോയിന്റ് ടേബിളില്‍ മുന്നിലുള്ള ടീമിനെ ഹോം ടീമായി കണക്കാക്കുകയായിരുന്നു. പോയിന്റ് പട്ടികയില്‍ ഹൈദരാബാദ് രണ്ടാമതും ബ്ലാസ്റ്റേഴ്‌സ് നാലാമതും ആയതിനാല്‍ ഹൈദരാബാദ് ആണ് ഹോം ടീം. അതുകൊണ്ട് തന്നെ അവര്‍ക്ക് മഞ്ഞ ജഴ്‌സി അണിയാം. ബ്ലാസ്റ്റേഴ്‌സ് കറുത്ത ജഴ്‌സിയാവും അണിയുക. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫേസ്ബുക്ക് പേജിന്റെ കവര്‍ ഫോട്ടോയില്‍ ഹൈദരാബാദ് മഞ്ഞ ജഴ്‌സിയിലും ബ്ലാസ്റ്റേഴ്‌സ് കറുത്ത ജഴ്‌സിയിലുമാണ്.

സെമിഫൈനലുകളില്‍ ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂരിനെ വീഴ്ത്തിയപ്പോള്‍ ഹൈദരാബാദ് എടികെയെനാണ് പരാജയപ്പെടുത്തിയത്. ജംഷഡ്പൂരിനെതിരേ ആദ്യ പാദ സെമിയില്‍ 1-0നു വിജയിച്ച ബ്ലാസ്റ്റേഴ്‌സ്, രണ്ടാം പാദത്തില്‍ 1-1ന് സമനില വഴങ്ങിയാണ് ഫൈനലിലേക്ക് മുന്നേറിയത്. എടികെയ്‌ക്കെതിരെ ആദ്യ പാദത്തില്‍ ഹൈദരാബാദ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചിരുന്നു. രണ്ടാം പാദത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് എടികെ വിജയിച്ചെങ്കിലും 3-2 എന്ന അഗ്രഗേറ്റ് സ്‌കോര്‍ ഹൈദരാബാദിനെ സെമിയിലെത്തിച്ചു.
Content Highlights: The Blasters will not be able to wear the yellow jersey in the ISL final
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !