കൊച്ചിയിൽ യുവതികളെ ലൈംഗിക പീഡനം നടത്തിയ കേസിൽ പ്രതി ടാറ്റൂ ആർട്ടിസ്റ്റ് പി എസ് സുജേഷിനെതിരെ കേസെടുത്തു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ അടക്കം അഞ്ചു വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്. ഒളിവിൽ പോയ പ്രതിയെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഉടൻ തന്നെ അറസ്റ്റുണ്ടാകുമെന്നാണ് കൊച്ചി കമ്മീഷണർ പറഞ്ഞു.
നിലവിൽ പ്രതിക്കെതിരെ ആറ് പേരാണ് പരാതി നൽകിയത്. കൂടുതൽ പേർക്ക് സമാനമായ അനുഭവം ഉണ്ടായതായി പൊലീസിന് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. 2017 മുതലുള്ള സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. നാല് കേസുകൾ പാലാരിവട്ടത്തും രണ്ടെണ്ണം ചേരാനല്ലൂർ സ്റ്റേഷനിലുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ബംഗളൂരുവിൽ താമസിക്കുന്ന മലയാളി യുവതിയാണ് അവസാനമായി ഇയാൾക്കെതിരെ പരാതി നൽകിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇമെയിൽ വഴിയാണ് യുവതി പരാതി നൽകിയത്. ടാറ്റൂ ചെയ്യുന്നതിന്‌ടെ അപമര്യാദയായി പെരുമാറിയെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും വ്യക്തമാക്കി സോഷ്യൽ മീഡിയയിലൂടെ ഒരു പെൺകുട്ടി മീടൂ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് സമാന അനുഭവമുള്ള മറ്റു പെൺകുട്ടികളും വെളിപ്പെടുത്തലുകൾ നടത്തിയത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !