വിവാഹം നിശ്ചയിച്ച പെൺകുട്ടിയുടെ വീട്ടിൽ യുവാവ് പുലർച്ചെയെത്തി തീ കൊളുത്തി മരിച്ചു

0
വിവാഹം നിശ്ചയിച്ച പെൺകുട്ടിയുടെ വീട്ടിൽ യുവാവ് പുലർച്ചെയെത്തി തീ കൊളുത്തി മരിച്ചു | The young man arrived at the house of the girl he was engaged to marry in the early hours of the morning and set it on fire

കോഴിക്കോട്:
വിവാഹം നിശ്ചയിച്ച യുവതിയുടെ വീട്ടിലെത്തി സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു. നാദാപുരം ജാതിയേരിയിൽ കല്ലുമ്മലിൽ ചൊവ്വാഴ്ച്ച പുലർച്ചെ രണ്ട് മണിയോടെയാണ് അര കിലോമീറ്ററോളം ദൂരെയുള്ള യുവതിയുടെ വീട്ടിലെത്തി രത്നേഷ് അക്രമം നടത്തിയത്. വീടിൻ്റെ മുറ്റത്തുണ്ടായിരുന്ന ഇരുമ്പ് ഗോവണി ഉപയോഗിച്ച് ഇരുനില കോൺക്രീറ്റ് വീടിൻ്റെ മുകൾ നിലയിൽ കയറുകയും മരത്തിൻ്റെ വാതിൽ തകർത്ത് കിടപ്പ് മുറിയിൽ കയറി തീ വെക്കുകയായിരുന്നു.

വീട്ടിൽ നിന്ന് തീ ആളിപടരുന്നത് കണ്ട അയൽവാസിയായ സ്ത്രീ ബഹളം വെക്കുകയും നാട്ടുകാരെ വിവരം അറിയിക്കുകയുമായിരുന്നു. പ്രദേശവാസികൾ ഓടിയെത്തിയപ്പോൾ വീടിൻ്റെ ടെറസിൽ നിന്ന് യുവാവ് ഇറങ്ങി വരികയും, ദേഹമാസകലം പെട്രോൾ ഒഴിക്കുകയും, കുടിക്കുകയും ചെയ്ത ശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ശരീരമാകെ തീ ആളിപടർന്ന് വീട്ടിലേക്കുള്ള വഴിയിൽ ഗെയ്റ്റിന് സമീപം വീണു കിടക്കുകയായിരുന്നു രത്നേഷ്. കല്ലുമ്മലിലെ ചെറിയ കുനിയിൽ കണ്ണൻ്റ വീട്ടിലാണ് യുവാവ് അക്രമം നടത്തിയത്.

പരിക്കേറ്റ യുവതിയെയും സഹോദരനെയും മാതാവിനെയും
നാട്ടുകാർ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവരുടെ പരിക്ക് സാരമുള്ളതല്ല. യുവതിയുടെ വിവാഹം ഏപ്രിൽ നാലിന് നിശ്ചയിച്ചതായിരുന്നു. മരിച്ച രത്നേഷ് ഇലക്ട്രീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു. യുവാവിൻ്റെ മൃതദേഹം വടകര ഗവൺമെൻ്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാദാപുരം DySP ടി.പി. ജേക്കബ്, വളയം സി.ഐ. എ. അജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.

ഇരുവരും പ്രണയത്തിലായിരുന്നതായും, ഈ ബന്ധത്തിൽ നിന്ന് അടുത്തിടെ യുവതി പിന്മാറിയതാണ് യുവാവിനെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്നും നാട്ടുകാർ പറയുന്നു.
Content Highlights: The young man arrived at the house of the girl he was engaged to marry in the early hours of the morning and set it on fire
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056)
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !