പത്താം ക്ലാസ് വിദ്യാർഥിനി വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ

0
പത്താം ക്ലാസ് വിദ്യാർഥിനി വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ | 10th class student was found hanging inside her house

കോഴിക്കോട് :
കോഴിക്കോട് പയ്യോളി പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. അയനിക്കാട് പോസ്റ്റ് ഓഫിസിനു സമീപം പുത്തൻപുരയിൽ ജയ ദാസന്റെ മകൾ അനുശ്രീ (15) ആണ് മരിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ അനുശ്രീ, വ്യാഴാഴ്ച നടന്ന ഫിസിക്സ് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഉടനെ മുകൾനിലയിലെ മുറിയിൽ കയറി വാതിലടച്ചു കുറ്റിയിട്ടു.

വിളിച്ചിട്ടും വിളി കേൾക്കാതായപ്പോൾ അയൽക്കാരുടെ സഹായത്തോടെ വാതിൽ പൊളിച്ച് നോക്കുമ്പോഴാണ് ജനലിനു മുകളിൽ തൂങ്ങിയ നിലയിൽ കണ്ടത്.

ഇന്നു നടന്ന ഫിസിക്സ് പരീക്ഷയും നേരത്തേ നടന്ന കണക്ക് പരീക്ഷയും പ്രയാസകരമായിരുന്നെന്ന് അനുശ്രീ പറഞ്ഞിരുന്നതായി പറയുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. അമ്മ: ഷീജ, സഹോദരി: അനഘ

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056)
Content Highlights: 10th class student was found hanging inside her house
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !