കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന മതപ്രഭാഷണവും ഇശൽ നൈറ്റും വെള്ളി, ശനി ദിവസങ്ങളിൽ മൂടാൽ എം.എം. ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കും.
വെള്ളിയാഴ്ച വൈകിട്ട് ഏഴിന് നടക്കുന്ന മജ്ലിസുന്നൂർ ആത്മീയ സംഗമത്തോടെയാണ് പരിപാടികൾക്ക് തുടക്കമാകുന്നത്. ഫസൽ ഷാഹിദ് ഹസനി തങ്ങൾ കണ്ണന്തളി മജ്ലിസുന്നൂർ സംഗമത്തിന് നേതൃത്വം നൽകും. തുടർന്ന് മതപ്രഭാഷണ പരിപാടിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. മുനീർ ഹുദവി വിളയിൽ പ്രഭാഷണം നടത്തും.
ശനിയാഴ്ച രാത്രി എട്ടിന് നടക്കുന്ന പൊതുസമ്മേളനം പാണക്കാട് സ്വാബിക്ക് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. നൗഷാദ് ബാഖവി ചിറയിൻകീഴ് മുഖ്യപ്രഭാഷണം നടത്തും.
അബ്ദുൽ ഫാദിൽ മൂടാൽ അവതരിപ്പിക്കുന്ന ഇശൽ നൈറ്റോടെയാണ് പരിപാടികൾക്ക് സമാപനം.
കുറ്റിപ്പുറം പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ മഹല്ല് പ്രസിഡന്റ് യൂനസ് മുസ്ലിയാർ, മൊയ്തീൻകുട്ടി ഹാജി, പി.കെ. ബാവ ഹാജി, മൊയ്തീൻകുട്ടി ടി.പി., തളികപറമ്പിൽ മുഹമ്മദലി, ടി.പി. അജ്മൽ, കെ.വി. അലി, ടി.പി. മൊഹിനുദ്ദീൻ എന്നിവർ പങ്കെടുത്തു.
Content Summary: A two-day religious programme organized by the Perumbaramb Moodal Mahallu Committee will be held on Friday and Saturday at the MM High School Ground, Moodal, Kuttippuram. The programme includes Majlisunnur, religious speeches, a public meeting and an Ishal Night.
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !