ബ്ലൂടൂത്ത് ഉപയോഗിച്ച്‌ പരീക്ഷയെഴുതല്‍; കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ 13 പേര്‍ പിടിയില്‍

0

ബെംഗളൂരു:
കര്‍ണാടക സര്‍ക്കാരിന്‍റെ പി.എസ്.ഐ പൊതു പരീക്ഷയില്‍ ക്രമക്കേട് കാട്ടിയ കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ 13 പേര്‍ സി.ഐ.ഡി സംഘത്തിന്റെ പിടിയിലായി.

അഫ്സല്‍പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് മഹന്ദേഷ് പട്ടീലിനെതിരെയും കേസെടുത്തിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികളായ വീര്‍ വര്‍ഷ, സഹായി ശരണബസപ്പ എന്നിവരും അറസ്റ്റിലായി.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ക്രമവിരുദ്ധമായി പരീക്ഷ എഴുതാന്‍ സഹായിച്ചതിനാണ് മഹന്ദേഷ് പട്ടേലിനെ പിടികൂടിയത്. അഫ്സല്‍പൂര്‍ ടൗണില്‍101 പേരുടെ സമൂഹ വിവാഹം നടക്കുകയായിരുന്ന വേദിയില്‍ എത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സിഐഡി ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ശങ്കര്‍ ഗൗഡയാണ് കോണ്‍ഗ്രസ് നേതാവിനെ കസ്റ്റഡിയിലെടുത്തത്.

ബ്ലൂടൂത്ത് ഉപകരണം ചെവിയില്‍ വച്ച്‌ പരീക്ഷ എഴുതിയവരെയും ഇവര്‍ക്ക് സഹായം ചെയ്തവരെയുമാണ് സി.ഐ.ഡി സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസവം അഫ്സല്‍പുര എം.എല്‍.എയുടെ ഗണ്‍മാന്‍ കൂടിയായ ഹയ്യാല ദേശായി സംഘത്തിന്‍റെ പിടിയിലായിരുന്നു. ഹയ്യാല ദേശായിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കോണ്‍​ഗ്രസ് നേതാവ് ഉള്‍പ്പടെയുള്ള കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തത്.
Content Highlights: Exam writing using Bluetooth; Thirteen people, including a Congress leader, have been arrested
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !