ക​രി​പ്പൂ​രി​ൽ രഹസ്യഭാഗത്ത് ഉൾപ്പെടെ ഒളിപ്പിച്ചു നാ​ലു​ കി​ലോ സ്വർണം; 13 പേ​ർ പി​ടി​യി​ൽ

0
ക​രി​പ്പൂ​രി​ൽ രഹസ്യഭാഗത്ത് ഉൾപ്പെടെ ഒളിപ്പിച്ചു നാ​ലു​ കി​ലോ സ്വർണം; 13 പേ​ർ പി​ടി​യി​ൽ | Four kilos of gold hidden in a secret place in Karipuri; 13 in PT

കൊ​​​ണ്ടോ​​​ട്ടി:
ക​​​രി​​​പ്പൂ​​​രി​​​ൽ ര​​​ണ്ടു സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ലാ​​​യി നാ​​​ലു​​കി​​ലോ സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടി.​​​സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ അ​​​ഞ്ച് യാ​​​ത്ര​​​ക്കാ​​​രു​​​ൾ​​​പ്പെ​​​ടെ 13 പേ​​​ർ പി​​​ടി​​​യി​​​ലാ​​​യി. ആ​​​ദ്യ സം​​​ഭ​​​വ​​​ത്തി​​​ൽ വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച ര​​​ണ്ടു​​​കി​​​ലോ സ്വ​​​ർ​​​ണ മി​​​ശ്രി​​​തം ക​​​സ്റ്റം​​​സ് പ്രി​​​വ​​​ന്‍റീ​​​വ് വി​​​ഭാ​​​ഗ​​​മാ​​ണു പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഇ​​​ൻ​​​ഡി​​​ഗോ വി​​​മാ​​​ന​​​ത്തി​​​ൽ ക​​​രി​​​പ്പൂ​​​രി​​​ലെ​​​ത്തി​​​യ പാ​​​ല​​​ക്കാ​​​ട് തൃ​​​ത്താ​​​ല ഫൈ​​​സ​​​ൽ എ​​​ന്ന യാ​​​ത്ര​​​ക്കാ​​​ര​​​നി​​​ൽ​​നി​​​ന്നാ​​​ണു സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

ഇ​​​യാ​​​ളു​​​ടെ അ​​​ടി​​​വ​​​സ്ത്ര​​​ത്തി​​​ൽ 1289 ഗ്രാം ​​​സ്വ​​​ർ​​​ണ മി​​​ശ്രി​​​ത​​​വും ശ​​​രീ​​​ര​​​ത്തി​​​ന്‍റെ ര​​​ഹ​​​സ്യ​​​ഭാ​​​ഗ​​​ത്ത് ഗു​​​ളി​​​ക രൂ​​​പ​​​ത്തി​​​ൽ 804 ഗ്രാം​​​മു​​​മാ​​​ണ് ഒ​​​ളി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്. മി​​​ശ്രി​​​ത്തി​​​ൽ​​നി​​​ന്ന് 1869.6 ഗ്രാം ​​​സ്വ​​​ർ​​​ണം വേ​​​ർ​​​തി​​​രി​​​ച്ചെ​​​ടു​​​ത്തു. ഇ​​​വ​​​യ്ക്ക് ഒ​​​രു കോ​​​ടി​​​യോ​​​ളം രൂ​​​പ വി​​​ല വ​​​രും. ര​​​ഹ​​​സ്യ​​​വി​​​വ​​​രം ല​​​ഭി​​​ച്ച​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് കോ​​​ഴി​​​ക്കോ​​ട്ടു​​നി​​​ന്നെ​​​ത്തി​​​യ ക​​​സ്റ്റം​​​സ് പ്രി​​​വ​​​ന്‍റീ​​​വ് വി​​​ഭാ​​​ഗ​​​മാ​​​ണു സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

ര​​​ണ്ടാ​​​മ​​​ത്തെ സം​​​ഭ​​​വ​​​ത്തി​​​ൽ ക​​​സ്റ്റം​​​സി​​​നെ വെ​​​ട്ടി​​​ച്ചു ക​​​ട​​​ത്തി​​​യ സ്വ​​​ർ​​​ണ​​​വു​​​മാ​​​യി അ​​​ഞ്ചു യാ​​​ത്ര​​​ക്കാ​​​രു​​​ൾ​​​പ്പെ​​​ടെ 12 പേ​​​രെ​​​യാ​​ണു ക​​​രി​​​പ്പൂ​​​ർ പോ​​​ലി​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. യാ​​​ത്ര​​​ക്കാ​​​രി​​​ൽ​​നി​​​ന്ന് 2.45 കി​​​ലോ​​​ഗ്രാം സ്വ​​​ർ​​​ണ​​​മാ​​ണു ക​​​രി​​​പ്പൂ​​​ർ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

അ​​​ൽ ഐ​​​നി​​​ൽ​​നി​​​ന്നെ​​​ത്തി​​​യ കോ​​​ഴി​​​ക്കോ​​​ട് കി​​​ഴ​​​ക്കോ​​​ട്ട് ചേ​​​ന്പു​​​ന്ത​​​റ​​​മ്മ​​​ൽ ഹ​​​ബീ​​​ബ് റ​​​ഹ്മാ​​​ൻ (41), മ​​​ല​​​പ്പു​​​റം എ​​​ട​​​പ്പ​​​റ്റ വെ​​​ള്ളി​​​യ​​​ഞ്ചേ​​​രി മ​​​ഠ​​​ത്തൊ​​​ടി നൈ​​​ഷാ​​​ദ് ബാ​​​ബു (41), കാ​​​സ​​​ർ​​​ഗോ​​​ഡ്, മൊ​​​ഗ്രാ​​​ൽ നൂ​​​ർ മ​​​ഹ​​​ൽ മു​​​ഹ​​​മ്മ​​​ദ് അ​​​ർ​​​ഷ​​​ദ് (21), ദു​​​ബാ​​​യി​​​ൽ​​നി​​​ന്നെ​​​ത്തി​​​യ കോ​​​ഴി​​​ക്കോ​​​ട് കൊ​​​യി​​​ലാ​​​ണ്ടി മ​​​ജീ​​​ദ് (28), അ​​​ബു​​​ദാ​​​ബി​​​യി​​​ൽ​​നി​​​ന്നെ​​​ത്തി​​​യ വ​​​യ​​​നാ​​​ട് കെ.​​​എം.​ അ​​​ബ്ദു​​​ൽ റ​​​സാ​​​ഖ് (40) എ​​​ന്നി​​​വ​​​രാ​​ണു സ്വ​​​ർ​​​ണ​​​വു​​​മാ​​​യി പി​​​ടി​​​യി​​​ലാ​​​യ​​​ത്.

ശ​​​രീ​​​ര​​​ത്തി​​​ൽ ഒ​​​ളി​​​പ്പി​​​ച്ച 1.6 കി​​​ലോ​​​ഗ്രാം സ്വ​​​ർ​​​ണ മി​​​ശ്രി​​​ത​​​മാ​​​ണ് അ​​​ബ്ദു​​​ൽ റ​​​സാ​​​ഖി​​​ൽ​​നി​​​ന്നു ക​​​ണ്ടെ​​​ടു​​​ത്ത​​​ത്. മ​​​റ്റു യാ​​​ത്രി​​​ക്കാ​​​ർ ബാ​​​ഗേ​​​ജി​​​ൽ ഒ​​​ളി​​​പ്പി​​​ച്ചാ​​​ണ് സ്വ​​​ർ​​​ണം ക​​​ട​​​ത്തി​​​യ​​​ത്. ഹ​​​ബീ​​​ബ് റ​​​ഹ്മാ​​​ൻ, നൈ​​​ഷാ​​​ദ് ബാ​​​ബു എ​​​ന്നി​​​വ​​​രെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​നി​​​ന്ന് സ്വീ​​​ക​​​രി​​​ക്കാ​​​നാ​​ണു കോ​​​ഴി​​​ക്കോ​​​ട് കൊ​​​യി​​​ലാ​​​ണ്ടി നെ​​​ല്ലോ​​​ളി വീ​​​ട്ടി​​​ൽ മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഫ(43), കോ​​​ഴി​​​ക്കോ​​​ട് പ​​​യ്യോ​​​ളി കി​​​ഴൂ​​​ർ ന​​​വാ​​​സ് (43) എ​​​ന്നി​​​വ​​​രെ​​​ത്തി​​​യ​​​ത്.

മു​​​ഹ​​​മ്മ​​​ദ് അ​​​ർ​​​ഷ​​​ദി​​​നെ സ്വീ​​​ക​​​രി​​​ക്കാ​​​നെ​​​ത്തി​​​യ കാ​​​സ​​​ർ​​​കോ​​​ഡ് സ്വ​​​ദേ​​​ശി മ​​​സ്ഹൂ​​​ർ മ​​​ൻ​​​സി​​​ൽ അ​​​മ​​​ൻ (20), കൊ​​​യി​​​ലാ​​​ണ്ടി സ്വ​​​ദേ​​​ശി മ​​​ജീ​​​ദി​​​നെ സ്വീ​​​ക​​​രി​​​ക്കാ​​​നെ​​​ത്തി​​​യ പൊ​​​ന്നാ​​​നി പാ​​​ല​​​ക്ക വ​​​ള​​​പ്പി​​​ൽ ഹം​​​സ (39), എ​​​ട​​​പ്പാ​​​ൾ പ​​​ന്താ​​​വൂ​​​ർ സ്വ​​​ദേ​​​ശി ഫ​​​ർ​​​ഹാ​​​ൻ (27), വ​​​യ​​​നാ​​​ട് സ്വ​​​ദേ​​​ശി കെ.​​​എം.​​​അ​​​ബ്ദു​​​ൽ റ​​​സാ​​​ഖി​​​നെ സ്വീ​​​ക​​​രി​​​ക്കാ​​​നെ​​​ത്തി​​​യ കോ​​​ഴി​​​ക്കോ​​​ട് കു​​​റ്റ്യാ​​​ടി കൂ​​​മു​​​ള്ള മ​​​ല​​​യി​​​ൽ സു​​​ബൈ​​​ർ (28), കു​​​നി​​​യി​​​ൽ ഫ​​​ഹ​​​ദ് (27) എ​​​ന്നി​​​വ​​​രെ​​​യും വാ​​​ഹ​​​ന​​​ങ്ങ​​​ൾ സ​​​ഹി​​​തം പോ​​​ലി​​​സ് പി​​​ടി​​​കൂ​​​ടി. ര​​​ഹ​​​സ്യ​​​വി​​​വ​​​രം ല​​​ഭി​​​ച്ച​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നു പോ​​​ലീ​​​സ് യാ​​​ത്ര​​​ക്കാ​​​രെ വി​​​മാ​​​ന​​​ത്താ​​​വ​​​ള പ​​​രി​​​സ​​​ര​​​ത്തു​​​നി​​​ന്നാ​​ണു പി​​​ടി​​​കൂ​​​ടി​​​യ​​​ത്.
Content  Highlights: Four kilos of gold hidden in a secret place in Karipuri; 13 in PT
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !