കാസർകോട്: പതിനാറുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവ് പൊലീസ് പിടിയിൽ. മംഗലാപുരത്തെ ഒരു ആശുപത്രിയിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
രണ്ട് മാസം ഗർഭിണിയായ പെൺകുട്ടിയെ ആദ്യം കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ ആശുപത്രി അധികൃതരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയാതെ ഇവിടെ നിന്നും ഇവർ പോയി. ഇതോടെ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിച്ചു. മൊബൈൽ വഴി നടത്തിയ അന്വേഷണത്തിൽ പ്രതി മംഗലാപുരത്താണെന്ന് അറിഞ്ഞു.
തുടർന്ന് മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ച് ഗർഭഛിദ്രത്തിന് ശ്രമിക്കുമ്പോഴാണ് പിടിയിലായത്. പെൺകുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനാൽ ഇപ്പോൾ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
Content Highlights: Father arrested for raping 16-year-old daughter


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !