![]() |
| പ്രതീകാത്മക ചിത്രം |
പാലക്കാട്: പിറന്നാള്‍ ആഘോഷത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി തീകൊളുത്തി. പാലക്കാട് കൊല്ലങ്കോട്ടാണ് സംഭവം.
സംഭവത്തില്‍ 16കാരിക്കും 21കാരനായ ബാലസുബ്രഹ്മണ്യമെന്ന യുവാവിനും പരിക്കേറ്റു. പ്രണയനൈരാശ്യമാണ് സംഭവത്തിന് പിന്നിലെ കാരണമെന്ന് പോലീസ് കണ്ടെത്തി.
ഇന്ന് രാവിലെ ഒന്‍പതിനാണ് സംഭവം. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തു. പിറന്നാള്‍ ആണെന്ന് പറഞ്ഞായിരുന്നു ബാലസുബ്രഹ്മണ്യം പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്.
ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Content Highlights: Love affair; The 16-year-old was called to the house and set on fire


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !