ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉയര്‍ത്തിയ 211 റണ്‍സ് വിജയ ലക്ഷ്യം ആറ് വിക്കറ്റുകള്‍ കയ്യിലിരിക്കെ 19.3 ഓവറില്‍ ലഖ്‌നൗ മറികടന്നു.
ഓപ്പണിങ്ങില്‍ കെഎല്‍ രാഹുലും ഡികോക്കും ചേര്‍ന്ന് നല്‍കിയ മികച്ച തുടക്കത്തിന് പിന്നാലെ അവസാന ഓവറുകളില്‍ ലെവിസിന്റെ തകര്‍പ്പനടിയാണ് ലഖ്നൗവിന് ജയം നേടിക്കൊടുത്തത്. 19ാം ഓവറില്‍ വന്ന ശിവം ദുബെയുടെ ഓവറാണ് കളി ചെന്നൈയുടെ കൈകളില്‍ നിന്ന് പൂര്‍ണമായും അകറ്റിയത്.
അവസാന രണ്ട് ഓവറില്‍ ലഖ്നൗവിന് ജയിക്കാന്‍ 30 റണ്‍സിന് മുകളില്‍ വേണമായിരുന്നു. ദുബെയുടെ ഓവറില്‍ 25 റണ്‍സ് ആണ് ദുബെ വഴങ്ങിയത്. രണ്ട് വൈഡും ഈ ഓവറില്‍ ദുബെ എറിഞ്ഞു. ഇതോടെ അവസാന ഓവറില്‍ സമ്മര്‍ദമില്ലാതെ കളിക്കാന്‍ ലഖ്നൗവിന് കഴിഞ്ഞു.
Content Highlights: Lucknow won by 211 runs; Lewis with the fastest half-century
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !