വളാഞ്ചേരി: വാഹന പരിശോധനക്കിടെ കാർ യാത്രക്കാരനിൽ നിന്നും രേഖകളില്ലാത്ത 26,83,500 രൂപ വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനേഷിൻെറ നേത്യത്വത്തിലുള്ള സംഘം പിടിച്ചെടുത്തു.ചൊവാഴ്ച ഉച്ചക്ക് 11 മണിയോടെ പട്ടാമ്പി റോഡിൽ കാർത്തിക തിയേറ്ററിന് സമീപം വാഹന പരിശോധനക്കിടെയാണ് തൃശ്ശൂർ തളി സ്വദേശി വലിയ പീടിയേക്കൽ ഹംസയുടെ മകൻ അബ്ദുൽഖാദർ (37 )നെ പണവും കാറും സഹിതം പിടികൂടിയത്. പട്ടാമ്പി ഭാഗത്തു നിന്നും കോട്ടക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൻെറ ഡ്രൈവറോഡ് ചേർന്ന ഭാഗത്തെ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. ഇയാളിൽനിന്ന് ജനുവരി മാസത്തിൽ വളാഞ്ചേരി പോലീസ് 48 ലക്ഷം രൂപ സഹിതം മറ്റൊരു കാറിൽ നിന്ന് പിടികൂടിയിരുന്നു. പരിശോധന സംഘത്തിൽ സി.ഐ കൂടാതെ si നൗഷാദ്,സി.പി.ഒ മാരായ ആൻസൺ, ജോൺസൻ,വിനീത്, ഗിരീഷ് എന്നിവരുമുണ്ടായിരുന്നു. പിടികൂടിയ പണം കോടതിയിൽ ഹാജരാക്കി ട്രെഷറിയിൽ നിക്ഷേപിക്കുമെന്നും ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻ്റിനേയും എൻഫോഴ്സ്മെൻ്റിനേയും അറിയിക്കുമെന്നും പൊലീസ് ഇൻസ്പെക്ടർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !