ഹൈദരബാദ്: കഞ്ചാവ് ഉപയോഗിച്ച മകനെ തൂണില്‍ കെട്ടിയിട്ട് മുളകുപൊടി തേച്ച് അമ്മ. സൂര്യപേട്ട് ജില്ലയിലെ കൊടാടാണ് സംഭവം.
കഞ്ചാവിന് അടിമയായ പതിനഞ്ചുകാരന്റെ അക്രമം സഹിക്കവെയ്യാതെയായപ്പോഴാണ് അമ്മ മകനെ തൂണില്‍ കെട്ടിയിട്ട് മുളകുപൊടി തേച്ചത്. യുവതി കുട്ടിയെ മുളകുപൊടി തേക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഞ്ചാവ് വാങ്ങുന്നതിനായി മകന്‍ നിരന്തരം അമ്മയോട് പണം ആവശ്യപ്പെടുമായിരുന്നു.
കുട്ടി ശല്യപ്പെടുത്തുന്നത് വര്‍ധിച്ചതോടെയാണ് മുളകുപൊടി തേച്ചതെന്നാണ് വിവരം. കുട്ടിയെ തൂണില്‍ കെട്ടിയിട്ട ശേഷം മുളകുപൊടി തേക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് മറ്റൊരു സ്ത്രീ കൂടി വന്ന് കുട്ടിയുടെ കൈ പിറകോട്ട് പിടിച്ചുവെച്ച ശേഷമാണ് മുളകുപൊടി തേക്കുന്നത്.
വീഡിയോ പ്രചരിച്ചതോടെ പലതരത്തിലുളള അഭിപ്രായങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഉയര്‍ന്നത്. അമ്മയുടെ പ്രവര്‍ത്തി നല്ലതായെന്നും വൈകിപ്പോയെന്നും ഒരു വിഭാഗം പറഞ്ഞു. അസാധാരണമായ രീതിയിലാണ് അമ്മ വിഷയം കൈകാര്യം ചെയ്തത്, ക്രൂരമായ പ്രവര്‍ത്തിയാണ് യുവതി ചെയ്തത് തുടങ്ങിയ അഭിപ്രായങ്ങളും ഉയര്‍ന്നു.
Content Highlights: mother tied up her son who was addicted to cannabis and rubbed chili powder in his eyes
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !