കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ കേരള സന്ദർശനം നീട്ടിവച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ 29 ആയിരുന്നു നിശ്ചയിച്ചിരുന്നത്. ഔദ്യോഗിക കാരണങ്ങളാലാണ് സന്ദർശനം നീട്ടിവച്ചതെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. പുതുക്കിയ തീയതി ഉടൻ അറിയിക്കുമെന്നും കെ സുരേന്ദ്രൻ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഏപ്രില്‍ 29നാണ് അമിത് ഷാ കേരളത്തിലെത്തുമെന്ന് അറിയിച്ചിരുന്നത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം ബിജെപിയിൽ നിന്നും അറിയപ്പെടുന്ന ഒരു ദേശീയ നേതാവ് പോലും കേരളത്തിലെത്തിയിട്ടില്ലെന്ന സാഹചര്യം നിലനിൽക്കേയാണ് അമിത് ഷാ സംസ്ഹഥാനം സന്ദർശിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. സംസ്ഥാനത്ത് എസ്ഡിപിഐ- ആർഎസ്എസ് സംഘര്‍ഷങ്ങളുടെയും കൊലപാതകങ്ങളുടെയും പശ്ചാത്തലത്തിലാണ് അമിത് ഷാ കേരളം സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നത്.
Content Highlights: Amit Shah's visit to Kerala postponed
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !