തിരുനാവായ: എഴുപത്തിനാലാമത് സന്തോഷ് ട്രോഫി ഫുട്ബാൾ മാമാങ്കത്തിന് വിജയാശംസകൾ നേർന്ന് ഉജ്ജ്വല വരവേല്പൊരുക്കി വൈരംകോട് ബ്രദേഴ്സ് ക്ലബ്ബ് പ്രവർത്തകരും കായിക പ്രേമികളായ നാട്ടുകാരും. കാലങ്ങൾക്ക് ശേഷം ടൂർണമെൻ്റിന് ആതിഥേയത്വം വഹിക്കാൻ അവസരം ലഭിച്ച കേരളത്തിൽ മത്സരങ്ങൾക്കായി കളമൊരുക്കുന്നത് മലപ്പുറം ജില്ലയാണ്. ഇതിൻ്റെ ആവേശവും അഭിമാനവും പങ്ക് വെക്കും വിധത്തിലുള്ള വരവേല്പ് ആണ് 'സസന്തോഷം വൈരംകോട്' എന്ന പേരിൽ ബ്രദേഴ്സ് ക്ലബ്ബ് വൈരംകോട് ഒരുക്കിയത്. 'സസന്തോഷം വൈരംകോട്' വരവേല്പ് പരിപാടികളുടെ ഭാഗമായി പ്രായഭേദമില്ലാതെ പൊതുജനങ്ങൾക്കായി 'കിക്ക് ആൻ്റ് വിൻ' ഷൂട്ടൗട്ട് മത്സരം ബ്രദേഴ്സ് ക്ലബ്ബ് സംഘടിപ്പിച്ചു. ഫുട്ബാൾ താരം എ. കെ. ഷൗക്കത്തലി മത്സരത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വി.കെ. സാബിർ അധ്യക്ഷത വഹിച്ചു. കമറുദ്ദീൻ പരപ്പിൽ, എം. പി പ്രദീപ് എന്നിവർ മത്സരം നിയന്ത്രിച്ചു. പി. ഷമ്മാസ് മുജീബ്, എ. ഫസ് ലു, ടി. സൈഫുദ്ദീൻ എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !