തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ 2021-22 വർഷത്തെ മധ്യവേനലവധി പ്രഖ്യാപിച്ചു. ഏപ്രിൽ 3മുതൽ മേയ് 31 വരെയാണ് അവധി. ജൂൺ ഒന്നിന് പുതിയ അധ്യയന വർഷം ആരംഭിക്കും. ഒന്നുമുതൽ 9വരെ ക്ലാസുകളിലും പ്ലസ് വൺ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുമാണ് 2 മാസം അവധി ലഭിക്കുന്നത്. 10, 12 ക്ലാസുകളിൽ ഏപ്രിൽ മാസത്തിൽ വാർഷിക പരീക്ഷ നടക്കുന്നതിനാൽ മെയ് മാസത്തിലാകും അവധി. എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 10 നകം പ്രസിദ്ധീകരിച്ചു ജൂണിൽ തന്നെ പ്ലസ് വൺ ക്ലാസുകളും ആരംഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !