സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് ജില്ലയില്‍ ഒരുക്കങ്ങളാകുന്നു

0

സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് ജില്ലയില്‍ ഒരുക്കങ്ങളാകുന്നു | The district is preparing for the first anniversary of the government

രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് ജില്ല ഒരുങ്ങുന്നു. മെയ് 10 മുതല്‍ 16 വരെ തിരൂര്‍ ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ജില്ലയില്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷം. 'എന്റെ കേരളം' എന്ന പേരില്‍ നടത്തുന്ന മെഗാ പ്രദര്‍ശന മേള വിജയിപ്പിക്കാന്‍ കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങി. വിവിധ മേഖലകളിലുള്ളവരുടെ പങ്കാളിത്തത്തില്‍ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വിപുലമായ സംഘാടക സമിതി രൂപീകരിക്കും.

പ്രദര്‍ശന - വിപണന മേള, കലാ സാംസ്‌കാരിക പരിപാടികള്‍, സെമിനാറുകള്‍, ഫുഡ് കോര്‍ട്ടുകള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പദ്ധതികളും സേവനങ്ങളും വിശദീകരിക്കുന്ന സ്റ്റാളുകള്‍ എന്നിവ മേളയോടനുബന്ധിച്ച് ഒരുക്കും. 150 സ്റ്റാളുകളില്‍ 15 സര്‍വീസ് സ്റ്റാളുകളും 10 എണ്ണം തീം സ്റ്റാളുകളുമായിരിക്കും. അലങ്കാര ചെടികള്‍, ഫലവൃക്ഷ തൈകള്‍, കാര്‍ഷികോപകരണങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വിപണനവും ഉണ്ടാകും. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ വിശദീകരിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന വീഡിയോ ഡോക്യുമെന്ററി പ്രദര്‍ശനം, ഫോട്ടോ പ്രദര്‍ശനം എന്നിവയും മേളയുടെ ഭാഗമാകും. ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങള്‍ വിവരിക്കുന്ന ഐ.എസ്.ആര്‍.ഒ യുടെ സ്റ്റാളുകളും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നവ്യാനുഭവമാകും.

ടൂറിസം, കൃഷി, സാമൂഹിക നീതി, ആരോഗ്യം, ഫിഷറീസ്, അനര്‍ട്ട്, ഐ.ടി മിഷന്‍, മൃഗസംരക്ഷണം, ഖാദി, ശുചിത്വമിഷന്‍, ജില്ലാ വ്യവസായ കേന്ദ്രം, തദ്ദേശ സ്വയംഭരണം, കുടുംബശ്രീ തുടങ്ങിയ വകുപ്പുകളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും വാണിജ്യ സ്റ്റാളുകളാണ് പ്രദര്‍ശന മേളയില്‍ ഒരുക്കുക. ടൂറിസം, കൃഷി, തൊഴിലും നൈപുണ്യവും, ഐ.ടി മിഷന്‍, മണ്ണ് സംരക്ഷണം, കെ ഫോണ്‍, ഫിഷറീസ്, അനര്‍ട്ട്, മൃഗസംരക്ഷണം, വനിത ശിശുസംരക്ഷണം, പൊതുമരാമത്ത്, ശുചിത്വ മിഷന്‍, തദ്ദേശ സ്വയംഭരണം, തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, എക്സൈസ്, റവന്യൂ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവയുടെ തീം സ്റ്റാളുകളും ഉണ്ടാകും. പഞ്ചായത്ത്, ഐ.ടി മിഷന്‍, വനിതാ ശിശുസംരക്ഷണം, ജില്ലാ വ്യവസായ കേന്ദ്രം, ടൂറിസം, എക്സൈസ്, റവന്യു തുടങ്ങിയ വകുപ്പുകളുടെ സേവന സ്റ്റാളുകളും സജ്ജീകരിക്കും. ഫിഷറീസ്, കുടുംബശ്രീ, കെ.ടി.ഡി.സി, മില്‍മ എന്നിവയുടെ നേതൃത്വത്തില്‍ ഫുഡ് കോര്‍ട്ടുകളും ഒരുക്കും. ടൂറിസം, കൃഷി, തൊഴിലും നൈപുണ്യവും, സാമൂഹിക നീതി, ഐ.ടി മിഷന്‍, വനിത ശിശു വികസനം, ഡ്രഗ്സ് കണ്‍ട്രോള്‍, പൊതുമരാമത്ത്, ശുചിത്വ മിഷന്‍, ജില്ലാ വ്യവസായ കേന്ദ്രം, മൃഗസംരക്ഷണം, തദ്ദേശ സ്വയംഭരണം, പൊലീസ്, ദുരന്തനിവാരണം, ആരോഗ്യം, എക്സൈസ്, ഫയര്‍ ആന്റ് റസ്‌ക്യൂ, ഫിഷറീസ്, അനര്‍ട്ട്, ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിലുള്ള സെമിനാറുകളും ഏഴ് ദിവസങ്ങളിലായി സംഘടിപ്പിക്കും. കലാ-സാംസ്‌കാരിക പരിപാടികളും അരങ്ങേറും. ഇക്കാര്യങ്ങളിലെല്ലാം കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മന്ത്രി വി അബ്ദുറഹിമാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.

സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ വിശദീകരിക്കുന്ന വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍ മികവാര്‍ന്ന രീതിയില്‍ സജ്ജീകരിക്കണമെന്നും വികസന-ക്ഷേമ പദ്ധതികളുടെ പ്രയോജനം ജനങ്ങള്‍ക്ക് എങ്ങനെ പ്രയോജനപ്പെടുന്നുവെന്ന് വ്യക്തമാക്കുന്നതാകണം സ്റ്റാളുകളെന്നും മന്ത്രി പറഞ്ഞു.
നടപ്പാക്കിയ വികസന പദ്ധതികള്‍ സംബന്ധിച്ചും അവ നാട്ടിലുണ്ടാക്കിയ മാറ്റത്തെക്കുറിച്ചും പ്രതിപാദിക്കണം. വിനോദത്തോടൊപ്പം ജനങ്ങള്‍ക്ക് പുതിയ അറിവുകള്‍ നല്‍കുന്നതാകണം പ്രദര്‍ശന മേള. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. ജനങ്ങളെ മേളയുടെ ഭാഗമാക്കി മാറ്റണം. തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണ ഉറപ്പാക്കണം. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ജില്ലാ മേധാവികളും ഉന്നത ഉദ്യോഗസ്ഥരും മേളയില്‍ ഉണ്ടാകണം. മികച്ച പവലിയനുകള്‍ ഒരുക്കണം. പ്രദര്‍ശന മേള സര്‍ക്കാര്‍ ഓഫീസുകളുടെ ദൈനംദിന പ്രവര്‍ത്തനത്തെ യാതൊരു കാരണവശാലും ബാധിക്കരുതെന്നും ജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കുന്നത് ഉറപ്പുവരുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.  

ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശന വിപണന മേള ജന പങ്കാളിത്തത്തോടെ ജനകീയ ഉത്സവമാക്കി മാറ്റാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. സര്‍ക്കാര്‍ അധികാരമേറ്റ മെയ് 20 വരെ നീളുന്ന വാര്‍ഷികാഘോഷ പരിപാടികളാണ് സംസ്ഥാനത്താകെ സംഘടിപ്പിക്കുന്നത്. മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ജില്ലാ വികസന കമ്മീഷണര്‍ എസ് പ്രേംകൃഷ്ണന്‍, സബ് കലക്ടര്‍ ശ്രീധന്യ സുരേഷ്, എ.ഡി.എം എന്‍.എം മെഹറലി, ഡെപ്യൂട്ടി കലക്ടര്‍ എം.സി റജില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി റഷീദ് ബാബു, മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി യു ജനാര്‍ദ്ദനന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ജില്ലാ മേധാവികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !