കേരളത്തില്‍ ബസ് യാത്രാ നിരക്കില്‍ വര്‍ധനവ് വന്നതിന് പിന്നാലെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ നിരക്കുകളെ സംബന്ധിച്ച് ചര്‍ച്ചകള്‍ കേരളത്തില്‍ സജീവമാണ്.
കേരളത്തിനെ അപേക്ഷിച്ച് നേരിയ കുറവ് മാത്രമാണ് തമിഴ്‌നാട്ടിലെ ഡീസല്‍ വില. എന്നാല്‍ ബസ് നിരക്ക് കേരളത്തിലേതിന്റെ പകുതി മാത്രവും.
അഞ്ച് രൂപയാണ് ഓര്‍ഡിനറി ബസുകളുടെ മിനിമം നിരക്ക്. സ്ത്രീകള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ബസില്‍ യാത്ര സൗജന്യവുമാണ്. ലിമിറ്റഡ് സ്റ്റോപ്പിന് 6 രൂപ, എക്‌സ്പ്രസിന് 7 രൂപ, ഡീലക്‌സിന് 11 രൂപ എന്നിങ്ങനെയാണ് നിലവില്‍ തമിഴ്‌നാട്ടിലെ ബസ് ചാര്‍ജ്. 2018 ലാണ് ഒടുവിലായി ബസ് നിരക്ക് വര്‍ധിപ്പിച്ചത്.
Content Highlights: Bus fare in Tamil Nadu Rs 5; Free for women
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !