ആള്‍ട്ടോ ശ്രേണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നതും ബേസ് മോഡലായ എല്‍എക്ഐയാണ് (LXi) . തൊട്ടുതാഴെ സ്റ്റാന്‍ഡേര്‍ഡ് എന്നൊരു മോഡലുണ്ടെങ്കിലും അതിന് കാര്യമായ വില്‍പ്പനയൊന്നും കിട്ടാറില്ല. പക്ഷേ നിലവില്‍ എല്‍എക്സ്ഐ വേരിയന്റും എസ്ടിഡി വേരിയന്റും നിര്‍ത്തലാക്കിയിരിക്കുകയാണ് മാരുതി.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സുരക്ഷാ നിയന്ത്രണങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് മാരുതി എല്‍എക്ഐ വേരിയന്റും എസ്ടിഡി വേരിയന്റും നിര്‍ത്തലാക്കിയത്. എല്ലാ കാറുകള്‍ക്കും മുന്നില്‍ രണ്ട് എയര്‍ ബാഗുകള്‍ വേണമെന്നുള്ള സര്‍ക്കാര്‍ നയമനുസരിച്ചാണ് തീരുമാനം. ഈ രണ്ട് വേരിയന്റുകള്‍ക്കും ഒരു എയര്‍ ബാഗ് മാത്രമേ ഘടിപ്പിച്ചിരുന്നുള്ളൂ.
ഈ തീരുമാനത്തോട് കൂടി ആള്‍ട്ടോയുടെ ബേസ് വേരിയന്റായി എല്‍എക്സ്ഐ (ഒ- ഓപ്ഷണല്‍) മാറി (LXI (O)). ഇതോടു കൂടി ബേസ് വേരിയന്റിന്റെ വിലയില്‍ 83,000 രൂപ കൂടി. പുതിയ ആള്‍ട്ടോയുടെ പുതിയ എക്സ് ഷോറൂം വില 4.08 ലക്ഷമായിരിക്കും. ടോപ് വേരിയന്റായ വിഎക്സ്ഐ പ്ലസിന്റെ വില 4.41 ലക്ഷമായിരിക്കും.
ഇത് കൂടാതെ എസ്പ്രസോയുടെയും ബേസ് വേരിയന്റും (STD) മാരുതി പിന്‍വലിച്ചിട്ടുണ്ട്. STD (O) ആയിരിക്കും ഇനി എസ്പ്രസോയുടെ ബേസ് വേരിയന്റ്. 3.99 ലക്ഷത്തില്‍ ആരംഭിച്ച് 5.29 ലക്ഷത്തിലാണ് ഇനി എസ്പ്രസോയുടെ വില അവസാനിക്കുക. നിലവിലെ ഉപഭോക്തക്കള്‍ക്ക് 7,000 രൂപ നല്‍കി കോ-ഡ്രൈവര്‍ സൈഡില്‍ എയര്‍ ബാഗ് ഘടിപ്പിക്കാനുള്ള അവസരവും മാരുതി നല്‍കിയിട്ടുണ്ട്. അതേസമയം 2022 മോഡല്‍ ആള്‍ട്ടോയും എസ്പ്രസോയും ഈ വര്‍ഷം പകുതിക്കുള്ളില്‍ മാരുതി പുറത്തിറക്കും.
Content Highlights: Central Government's New Policy: Alto LXI is no more
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !