കൊല്ലം: കുഞ്ഞിന്റെ പേരിടലിനെചൊല്ലി യുണ്ടായ തര്‍ക്കത്തില്‍ ബാലാവകാശ കമ്മീഷന് പരാതി നല്‍കി പിതാവ്. 40 ദിവസം പ്രായമായ കുഞ്ഞിന്റെ സ്വകാര്യത മാനിക്കാതെ വീഡിയോ വൈറലാക്കിയതിനെതിരെയാണ് പിതാവ് ബാലാവകാശ കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്.
കുടുബത്തിനുള്ളില്‍ ഒതുക്കേണ്ട പ്രശ്നം സോഷ്യല്‍മീഡിയയില്‍ വൈറലായതില്‍ വിഷമമുണ്ട്. ഇത് ചെയ്തത് ആരാണെന്ന് അറിയാന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കാന്‍ ആലോചിക്കുന്നുണ്ടെന്നും കുഞ്ഞിന്റെ പിതാവ് പറഞ്ഞു.
താനും ഭാര്യയും തമ്മില്‍ എല്ലാ കുടുംബങ്ങളിലും ഉള്ളതുപോലെ ചെറിയ അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളും മാത്രമേയുള്ളൂ. അതല്ലാതെ വലിയ പ്രശ്നങ്ങളില്ലെന്നും പിതാവ് വിശദീകരിച്ചു. എന്നാല്‍ വീഡിയോ വൈറലാക്കിയെന്ന് പറഞ്ഞ് ഭാര്യ വീട്ടുകാര്‍ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം പുനലൂരിലാണ് കുഞ്ഞിന്റെ പേരിടലിനെ തുടര്‍ന്ന് വാക്ക് തര്‍ക്കം ഉണ്ടാവുകയും അതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയും ചെയ്തത്. പിതാവ് വിളിച്ച പേര് അമ്മയ്ക്ക് ഇഷ്ടമാവാത്തതോടെ കുഞ്ഞിനെ അമ്മ മറ്റൊരു പേര് വിളിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ തമ്മില്‍ വലിയ വാക്ക് തര്‍ക്കമായി. ഇതിനിടെ ആരോ വീഡിയോ പകര്‍ത്തി സാമൂഹിക മാധ്യമത്തില്‍ പങ്കുവെക്കുകയായിരുന്നു.
Content Highlights: Dispute over naming, 'Father's complaint to Child Rights Commission over dissemination of video without respect for baby's privacy
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !