തേപ്പുപെട്ടിയില്‍ ഉണ്ടാവുന്ന കരിഞ്ഞ പാടുകള്‍ തുണികള്‍ പതിവായി തേച്ച് ഉപയോഗിക്കുന്നവരുടെ തലവേദനയാണ് . ഇത് നീക്കം ചെയ്യാനായി പല മാര്‍ഗങ്ങളും പരീക്ഷിച്ചുമടുത്ത് ഒടുവില്‍ തേപ്പുപെട്ടി തന്നെ ഉപേക്ഷിച്ച് പുതിയത് വാങ്ങുന്നവരുണ്ട്.
പാടുകള്‍ ഉണ്ടായി ഏറെക്കാലം കഴിഞ്ഞാണ് അത് ശ്രദ്ധയില്‍പ്പെടുന്നതെങ്കില്‍ പിന്നെ അത് നീക്കം ചെയ്യാനുള്ള ബുദ്ധിമുട്ട് പറയുകയും വേണ്ട. എന്നാല്‍ നിമിഷനേരം കൊണ്ട് തേപ്പുപെട്ടി പുതുപുത്തന്‍ പോലെ തിളങ്ങാനുള്ള ഒരു ഉഗ്രന്‍ മാര്‍ഗമുണ്ട്.
സോഫി ഹിഞ്ച്ലിഫ് എന്ന യുവതിയുടെ ഫെയ്സ്ബുക് പേജിലൂടെയാണ് ഈ സൂപ്പര്‍ ടിപ്പ് ശ്രദ്ധനേടിയത്. ഒരൊറ്റ പാരസിറ്റാമോള്‍ കൊണ്ട് തേപ്പുപെട്ടിയിലെ കരിഞ്ഞ പാടുകള്‍ അപ്രത്യക്ഷമാകുന്ന വിദ്യയാണ് ഇത്. തേപ്പുപെട്ടി ചൂടാക്കുകയാണ് അനുവദിക്കുകയാണ് ആദ്യപടി. അതിനു ശേഷം ഒരു പാരസിറ്റാമോള്‍ ടാബ്ലറ്റ് എടുത്ത് ട്വീസര്‍ ഉപയോഗിച്ച് തേപ്പുപെട്ടിയുടെ ചൂടായ ഭാഗത്ത് വൃത്താകൃതിയില്‍ ഉരയ്ക്കുക. ഇത് തുടച്ചുനീക്കുന്നതിനൊപ്പം കരിഞ്ഞ പാടുകള്‍ അപ്പാടെ അപ്രത്യക്ഷമാകുമെന്ന് ഉറപ്പ്.
വിക്കി ഹോള്‍ബറി എന്ന വനിതയാണ് തേപ്പുപെട്ടി വൃത്തിയാക്കാനുള്ള ടിപ്സ് ഫേസ്ബുക് പേജിലൂടെ ആവശ്യപ്പെട്ടത്. പല ടിപ്സുകളും ആളുകള്‍ നിര്‍ദ്ദേശിച്ചെങ്കിലും ഏറ്റവും എളുപ്പമുള്ളതും പരിചിതമല്ലാത്തതും എന്നാല്‍ പണച്ചെലവ് തീരെ കുറഞ്ഞതുമായ മാര്‍ഗ്ഗം എന്ന തരത്തില്‍ പാരസിറ്റാമോള്‍ ഉപയോഗിച്ചുകൊണ്ടുള്ള വിദ്യ ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.
ഈ മാര്‍ഗം പരീക്ഷിച്ച് ഫലം കണ്ടതിന്റെ സന്തോഷവും വിക്കി പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇതിനു പുറമേ ചോദ്യത്തിനുള്ള മറുപടി വായിച്ച് ഇതേ മാര്‍ഗ്ഗം പരീക്ഷിച്ച ധാരാളമാളുകള്‍ പ്രതികരണം അറിയിക്കുന്നുണ്ട്. തേപ്പുപെട്ടി വൃത്തിയാക്കാന്‍ ആവുന്നത്ര ശ്രമിച്ചിട്ടും പരാജയപ്പെട്ടവരായിരുന്നു അവരില്‍ പലരും. ടിപ്സ് പങ്കുവച്ചവര്‍ക്ക് ഇവര്‍ നന്ദിയും അറിയിക്കുന്നുണ്ട്.
Content Highlights: Do the burnt spots on the teapot stick to the clothes? There is a way


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !