![]() |
| പ്രതീകാത്മക ചിത്രം |
വളാഞ്ചേരി| ഇരുപത്തിരണ്ട് വർഷങ്ങൾക്ക് മുമ്പ് എം.ഇ.എസ് കോളേജിൽ ആരംഭം കുറിച്ച് ഈദ്ഗാഹ് മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം പുനരാരംഭിക്കാൻ വളാഞ്ചേരിയിൽ ചേർന്ന വിവിധ മുസ്ലിം സംഘടനാ പ്രതിനിധികൾ പങ്കെടുത്ത “വളാഞ്ചേരി ഈദ്ഗാഹ് കമ്മിറ്റി” തീരുമാനിച്ചു.
എം.ഇ.എസ് കോളേജിൽ ചേർന്ന കമ്മിറ്റിയുടെ എക്സിക്യുട്ടീവ് യോഗം ഈ വർഷത്തെ ഈദുൽ ഫിത്ർ നോടനുന്ധിച്ച് വിപുലമായി ഈദ്ഗാഹ് നടത്താൻ തീരുമാനിച്ചു. ജനറൽ കൺവീനർ ഡോ. എൻ.എം. മുജീഹ്റഹ്മാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ഈദ്ഗാഹ് വിജയിപ്പിക്കാൻ വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു.
ടി. അബ്ദുൽ ഖാദർ മാസ്റ്റർ (സ്വീകരണം), വി.പി. കുഞ്ഞിമുഹ മ്മദ് എന്ന മണി (ഗ്രൗണ്ട് സജ്ജീകരണം), പ്രൊഫ. കെ.ടി. ഹംസ (പ്രചരണം), അബ്ദുൽ ജബ്ബാർ നടക്കാവിൽ (ലൈറ്റ് & സൗണ്ട്), കെ.ഹുസൈൻ (അക്കമഡേഷൻ), വി. അനസ് (വളണ്ടിയർ), കെ.ടി. അലി (വാഹന പാർക്കിംഗ്), കെ.വി. അമീർ ഹംസ (ഇവന്റ് മാനേ ജ്മെന്റ്), തോരക്കാട്ട് ഹുസൈൻ (സാമ്പത്തികം), സക്കീന അബ്ദുൽ അസീസ് (വനിതാ വിഭാഗം) എന്നിവരെ വിവിധ സബ് കമ്മിറ്റി കൺവീ നർമാരായി തെരഞ്ഞെടുത്തു.
ജനറൽ സെക്രട്ടറി വി.പി. അബ്ദുൽ റസാക്ക് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ജോ. കൺവീനർ വി.പി. കുഞ്ഞിമുഹമ്മദ്, ജോ. സെക്രട്ടറി പ്രൊഫ. കെ.ടി. ഹംസ എന്നിവർ സംസാരിച്ചു.
Content Highlights: Eidgah resumes at MES College Grounds, Valanchery


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !