വളാഞ്ചേരി: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ എൽ ഡി എഫ് കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ സമരം സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ ഉത്ഘാടനം ചെയ്തു. ജനതാദൾ എസ് ദേശീയ കൗൺസിൽ അംഗം കെ കെ ഫൈസൽ തങ്ങൾ അധ്യക്ഷനായി.
സിപിഐഎം ഏരിയ സെക്രട്ടറി കെ പി ശങ്കരൻ, എൻ സി പി നേതാവ് അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു. സിപിഐ നേതാവ് വി അരവിന്ദക്ഷൻ സ്വാഗതവും സിപിഐഎം ലോക്കൽ സെക്രട്ടറി കെ എം ഫിറോസ് ബാബു നന്ദിയും പറഞ്ഞു.
Content Highlights: LDF staged a protest dharna against the wrong central government policies


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !