തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 4780 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില.
ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ കുറഞ്ഞു. 38240 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഞായറാഴ്ചയായതിനാൽ ബാങ്ക് അവധിയുടെ കൂടെ പശ്ചാത്തലത്തിൽ സ്വർണ്ണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ച സ്വർണ്ണവില ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു.
ഒരു ഗ്രാം സ്വർണത്തിന് 4795 രൂപയും ഒരു പവൻ സ്വർണത്തിന് 38360 രൂപയുമായിരുന്നു വില. എന്നാൽ ഏപ്രിൽ മാസം ആരംഭിച്ചത് സ്വർണവില കുത്തനെ ഉയർത്തി കൊണ്ടാണ്.
ഏപ്രിൽ ഒന്നിന് ഗ്രാമിന് 45 രൂപ സ്വർണ വില ഉയർന്നു. 4810 രൂപയായിരുന്നു അന്ന് സ്വർണ്ണത്തിന്റെ വില. ഒരു പവൻ സ്വർണത്തിന് 38480 രൂപയായിരുന്നു ഏപ്രിൽ ഒന്നിലെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയും ഏപ്രിൽ ഒന്നിനാണ് ഉണ്ടായിരുന്നത്.
Content Highlights: സ്വർണവില വീണ്ടും കുറഞ്ഞു | Gold prices fell again
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !