വളാഞ്ചേരി: ആധുനിക രീതിയിൽ നവീകരിച്ച വളാഞ്ചേരി നഗരസഭാ സ്വരാജ് ലൈബ്രറി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ വായനക്കാർക്കായി തുറന്ന് കൊടുത്തു.
നഗരസഭ പത്ത് ലക്ഷത്തി തെണ്ണൂറ്റി അയ്യായിരത്തി അറുന്നൂറ്റി അമ്പത്തി ഒൻപത് രൂപ ( 1095659/-) ഉപയോഗിച്ചാണ് നവീകരണ പ്രവർത്തകൾ പൂർത്തീകരിച്ചത്. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അധ്യക്ഷയായി. സാഹിത്യകാരൻ പി.സുരേന്ദ്രൻ, സംവിധായകൻ സക്കരിയ എന്നിവർ മുഖ്യാതിഥിയായിരുന്നു.
വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷരായ സി.എം.റിയാസ്, മാരാത്ത് ഇബ്രാഹിം, റൂബി ഖാലിദ്, ദീപ്തി ഷൈലേഷ്, കൗൺസിലർ ഇ.പി.അച്ചുതൻ, എഴുത്തുകാരൻ മാനവേന്ദ്രനാഥ് വളാഞ്ചേരി, പറശ്ശേരി ഹസൈനാർ, സലാം വളാഞ്ചേരി, വെസ്റ്റേൺ പ്രഭാകരൻ, ഡോ.രാധാമണി അയിങ്കലത്ത്,നാസർ ഇരിമ്പിളിയം, ലത്തീഫ് കുറ്റിപ്പുറം,സമീഹ അലി, മുനവ്വർ വളാഞ്ചേരി, മനോജ് ബാബു, ഹസ്നയഹ് യ, ലൈബ്രേറിയൻ നൂറുൽ ആബിദ് നാലകത്ത് എന്നിവർ സംസാരിച്ചു.ചടങ്ങിൽ ആധുനിക രീതിയിൽ നവീകരണ പ്രവർത്തികൾ പൂർത്തിയാക്കിയ സിഡ് കൊ സപ്ലയർ എ.പി.അഷ്റഫ് വേങ്ങരക്ക് നഗരസഭ ചെയർമാൻ ഉപഹാരം നൽകി.
കൗൺസിലർമാർ,വായനക്കാർ,രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.നവീകരണത്തിൻ്റെ ഭാഗമായി അധുനിക സൗകര്യങ്ങളോടെയുള്ള റീഡിങ്ങ് റൂം, പുതിയ ഷെൽഫുകൾ , പുതിയ ഇരിപ്പിടങ്ങൾ, തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.പുതിയ പുസ്തകങ്ങൾ വാങ്ങാനും ഡിജിറ്റലൈസ് ചെയ്യാനും തുക നീക്കിവെക്കുമെന്നും ചെയർമാൻ പറഞ്ഞു.
വരും ദിവസങ്ങളിൽ ലൈബ്രറി കേന്ദ്രീകരിച്ച് സാംസ്കാരിക പരിപാടികൾ , പുസ്തക ചർച്ചകൾ, സാഹിത്യ ക്യാമ്പുകൾ സെമിനാറുകൾ, ഫിലിം ഫെസ്റ്റിവെൽ തുടങ്ങി വിവിധ പരിപാടികൾ നടക്കും.
Content Highlights: The modernized Valancherry Municipal Corporation Swaraj Library has been opened to the public
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !