ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനുള്ള പരിഷ്കരണ നടപടികൾ നടപ്പിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.
വളാഞ്ചേരി എം ഇ എസ് കെവീയം കോളേജിൽ റൂസ ഫണ്ട് ഉപയോഗിച്ച് നിർമിച്ച മെൻസ് ഹോസ്റ്റലിന്റെ ഉദ്‌ഘാടനം ഓൺലൈൻ ആയി നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അവർ.
പ്രാദേശിക ഉദ്‌ഘാടന ചടങ്ങിൽ പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ അധ്യക്ഷത വഹിച്ചു. ഡോ കെ ടി ജലീൽ ശിലാഫലകം അനാവരണം ചെയ്തു. എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോ പി എ ഫസൽ ഗഫൂർ മുഖ്യപ്രഭാഷണം നടത്തി. കോളേജ് വിദ്യാഭ്യാസ ഡയറക്ടർ വി വിഘ്‌നേശ്വരി ഐ എ എസ്, വളാഞ്ചേരി നഗരസഭാ അധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മൊയ്‌തീൻ കുട്ടി മാസ്റ്റർ, വാർഡ് അംഗം സുനിത, പ്രൊഫ. പി ഓ ജെ ലബ്ബ, ഓ.സി സലാഹുദ്ധീൻ, പ്രൊഫ. കെ പി ഹസ്സൻ, സൈനുദ്ധീൻ, ഡോ നബീൽ റാഷിൻ, എന്നിവർ സംസാരിച്ചു. അഡിഷണൽ ചീഫ് സെക്രട്ടറി ഡോ വി വേണു ഐ എ എസ് സ്വാഗതവും പ്രിൻസിപ്പൽ ഡോ സി രാജേഷ് നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !