ജോലി നഷ്ടപ്പെട്ടവരും, തുച്ച വേദനത്തിൽ ജോലിയെടുക്കുന്നവരും, വിസിറ്റിംഗ് വിസയിൽ കഴിയുന്നവരുമായ ഭക്ഷണത്തിന് പ്രയാസപ്പെടുന്ന പ്രവാസികൾക്ക് പെരുന്നാൾ ദിനത്തിൽ സുഭിക്ഷമായ ഭക്ഷണം പാകം ചെയ്യുന്നതിന് ആവശ്യമായ പലവ്യഞ്ജന സാധനങ്ങടങ്ങിയ ദുബൈ മലപ്പുറം ജില്ലാ കെ.എം.സി സി.യുടെ ആയിരം പേർക്കുള്ള ഈദ് ഫുഡ് കിറ്റ് വിതരണത്തിന് തുടക്കമായി.ബാർ ദുബൈ ഗ്രാന്റ് പെപ്പർ റെസ്റ്റോറന്റിൽ വെച്ചു നടന്ന ചടങ്ങിൽ ദുബൈ കെ.എം.സി.സി, സി.ഡി.എ ഡയരക്ടർ ബോർഡ് അംഗങ്ങളായ സുബ്ഹാൻ ബിൻ ശംസുദ്ധീൻ,റാഷിദ് ബിൻ അസ്‌ലം എന്നിവർ ചേർന്ന് ഈദ് ഫുഡ് കിറ്റ് വിതണോദ്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ മലപ്പുറം ജില്ലാ പ്രസിഡന്റ് ചെമ്മുക്കൻ യാഹുമോൻ അദ്ധ്യക്ഷത വഹിച്ചു. യു.എ.ഇ.കെ.എം.സി.സി. ജന: സെക്രട്ടറി പി.കെ. അൻവർ നഹ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.
കോവിഡിന്റെ പ്രതിസന്ധിയിൽ ഭക്ഷണത്തിന് പ്രയാസപ്പെടുന്നവർക്കായി കഴിഞ്ഞ രണ്ട് വർഷവും ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി. ഇത്തരത്തിൽ ഈദ് ഫുഡ് കിറ്റ് വിതരണം നടത്തിയിരുന്നു. ആയിരങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭ്യമായിരുന്നത്.മണ്ഡലം കമ്മിറ്റികൾ കണ്ടെത്തുന്ന
അർഹരായവരിലേക്ക് ഈദ് ഫുഡ് കിറ്റുകൾ എത്തിച്ചു നൽകുമെന്ന് സംഘാടകർ അറിയിച്ചു.
ചടങ്ങിൽ റെഡ് പെപ്പർ ഗ്രൂപ്പ് എം.ഡി. നാസർ മന്നിങ്ങയിൽ,ഗ്രൈസ് ഡയരക്ടർ അഷ്റഫ് തങ്ങൾ ചെട്ടിപ്പടി, കെ.പി.എ.സലാം, ആർ. ശുക്കൂർ പ്രസംഗിച്ചു. മുസ്തഫ വേങ്ങര,ഒ.ടി. സലാം,ഇ.ആർ. അലി മാസ്റ്റർ,കരീം കാലടി, എ.പി. നൗഫൽ, സൈനുദ്ധീൻ പൊന്നാനി,ഷക്കീർ പാലത്തിങ്ങൽ, മുജീബ് കോട്ടക്കൽ, ഷമീം ചെറിയമുണ്ടം,അബ്ദുൾ സലാം പരി,ഫക്രുദ്ധീൻ മാറാക്കര, നാസർ കുറമ്പത്തൂർ, ഷിഹാബ് ഇരിവേറ്റി, ജൗഹർ മുറയൂർ, അമീൻ കരുവാരക്കുണ്ട് എന്നിവർ നേതൃത്വം നൽകി. കെ.പി. പി.തങ്ങൾ പ്രാർത്ഥന നിർവ്വഹിച്ചു.പി.വി. നാസർ സ്വാഗതവും, സിദ്ധീഖ് കാലൊടി നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !