ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസിലേക്കില്ല. പാര്‍ട്ടിയില്‍ ചേരണമെന്ന കോണ്‍ഗ്രസ് അഭ്യര്‍ഥന പ്രശാന്ത് കിഷോര്‍ തള്ളി. കോൺഗ്രസ് ദേശീയ വക്താവ് രൺദീപ് സിംഗ് സുർജേവാലയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. കോൺഗ്രസിൽ ചേരാനുള്ള ഓഫർ നിരസിച്ചതായി പ്രശാന്ത് കിഷോറും സ്ഥിരീകരിച്ചിട്ടുണ്ട്.
"കോൺഗ്രസിനെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തയാറാക്കേണ്ടതുമായി ബന്ധപ്പെട്ടുള്ള ഒരു വിഷയാവതരണത്തിനും ചർച്ചകൾക്കും ശേഷം, കോൺഗ്രസ് പ്രസിഡന്‍റ് സോണിയാ ഗാന്ധി ഒരു ഉന്നതാധികാരസമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി പ്രശാന്ത് കിഷോറിനെ കോൺഗ്രസ് പാർട്ടിയിൽ ചേരാൻ ക്ഷണിച്ചു. കൃത്യമായ ചുമതലകളോടെ പാർട്ടിയിൽ ചേരണമെന്നായിരുന്നു ക്ഷണം. എന്നാൽ ഈ ക്ഷണം അദ്ദേഹം നിരസിച്ചു. അദ്ദേഹത്തിന്‍റെ സഹകരണത്തിനും ശ്രമങ്ങൾക്കും നിർദേശങ്ങൾക്കും നന്ദി' രൺദീപ് സുർജേവാല വ്യക്തമാക്കി.
Content Highlights: Not to Congress; Prashant Kishore rejects party invitation
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !