ദുബായ്: മമ്മൂട്ടിയുടെ പുതിയ സിനിമയായ സി.ബി.ഐ 5 ന്റെ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞു. ട്രെയിലര്‍ കാണാന്‍ നൂറ് കണക്കിനാളുകളെത്തി.
മമ്മൂട്ടി, രഞ്ചിപണിക്കര്‍, രമേശ് പിഷാരടി, ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് അധികൃതര്‍ എന്നിവര്‍ ഡൗണ്‍ ടൗണില്‍ നേരിട്ടെത്തിയിരുന്നു. കുറുപ്പ് സിനിമയുടെ ട്രെയിലറിന് ശേഷം ഇതാദ്യമായാണ് ഒരു മലയാള സിനിമയുടെ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
സിബിഐ ഫൈവിന്റെ ഓവര്‍സ്സീസ് വിതരണക്കാരായ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ് ഗംഭീര പ്രമോഷന്‍ ഒരുക്കിയത്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് മമ്മൂട്ടിയുടേതായി ചെയ്യുന്ന മൂന്നാമത്തെ ചിത്രവും കമ്ബനിയുടെ പത്താമത്തെ സിനിമയുമാണ് സിബിഐ ഫൈവ്.
സിനിമയുടെ ആഗോളപ്രദര്‍ശനത്തിന്റെ മുന്നോടിയായിട്ടായിരുന്നു ബുര്‍ജ് ഖലീഫയിലെ ട്രെയിലര്‍ പ്രദര്‍ശനം. മെയ് ഒന്നിനാണ് സി.ബി.ഐ അഞ്ചാം ഭാഗം തിയേറ്ററുകളിലെത്തുന്നത്.
Content Highlights: 'Sethuramayya' appeared in Burj Khalifa
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !