കോഴിക്കോട്: സംസ്ഥാനത്ത് റമസാൻ വ്രതം ഞായറാഴ്ച ആരംഭിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. തമിഴ്നാട് പുതുപ്പേട്ടയിയിലും പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിലും മാസപ്പിറ ദൃശ്യമായതിനെ തുടർന്നാണ് ഇത്. ഉത്തരേന്ത്യയിലും ഞായറാഴ്ചയാണ് റമസാൻ വ്രതം തുടങ്ങുന്നത്.
പാളയം ഇമാം വി.പി. ശുഹൈബ് മൗലവി, ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രഫ.കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ.വി ഇമ്പിച്ചമ്മത് ഹാജി, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാർ, എ.നജീബ് മൗലവി, വിസ്ഡം ഹിലാല്‍ വിങ് ചെയര്‍മാന്‍ അബൂബക്കര്‍ സലഫി, കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവരാണ് കേരളത്തിൽ ഞായറാഴ്ച റമസാന്‍ ഒന്നായി ഉറപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !