വിജയ് ബാബുവിനെ കുരുക്കിലാക്കിയത് നായിക നടിമാരുടെ ഇടപെടലില്‍ . . .?

0
വിജയ് ബാബുവിനെ കുരുക്കിലാക്കിയത് നായിക നടിമാരുടെ ഇടപെടലില്‍ . . .? | Vijay Babu was trapped by the intervention of the lead actresses. . .?

മലയാള സിനിമാ മേഖലയാകെ തന്നെ ഇപ്പോള്‍ അമ്ബരന്നു നില്‍ക്കുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന കാര്യത്തില്‍, സൂപ്പര്‍ താരങ്ങളും സംവിധായകരും നിര്‍മ്മാതാക്കളും ഉള്‍പ്പെടെ വലിയ ആശങ്കയിലാണുള്ളത്.

ബലാത്സം​ഗ കേസില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ഏതു നിമിഷവും അറസ്റ്റ് ചെയ്യപ്പെടുമെന്ന സാഹചര്യമാണ് നിലവിലുള്ളത്. അദ്ദേഹത്തിനെതിരെ പൊലീസ് ചുമത്തിയ വകുപ്പുകള്‍ നോക്കിയാല്‍, അടുത്ത കാലത്തൊന്നും ജാമ്യം കിട്ടാനുള്ള സാധ്യതയും വളരെ കുറവാണ്. തങ്ങള്‍ അറിയുന്ന വിജയ് ബാബു ഇങ്ങനെ ചെയ്യില്ലന്നു പറയുന്ന അദ്ദേഹത്തിന്‍്റെ സുഹൃത്തുക്കള്‍ കോടതിയില്‍ വിജയ് ബാബു സത്യം തെളിയിക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോഴും വച്ചു പുലര്‍ത്തുന്നത്.

ഇതിനിടെ, പരാതിക്കാരിയായ യുവ നടിക്കെതിരെ വിജയ് ബാബു ഫെയ്സ് ബുക്കിലിട്ട പോസ്റ്റും, ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. പീഢിപ്പിക്കപ്പെട്ടന്ന് പരാതി നല്‍കിയ യുവതിയുടെ പേര് പരസ്യപ്പെടുത്തിയതില്‍ വിജയ് ബാബുവിനെതിരെ മറ്റൊരു കേസും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ വിവാദമായ ശേഷം ആ പോസ്റ്റും ഇപ്പോള്‍ അപ്രത്യക്ഷമായിട്ടുണ്ട്. എഫ് ബി പോസ്റ്റ് അപ്രത്യക്ഷമായെങ്കിലും, വിജയ് ബാബു തുടങ്ങി വച്ച സൈബര്‍ ആക്രമണം, അനവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുത്തിരിക്കുന്നത്.

വിജയ് ബാബുവിനെ കുരുക്കിലാക്കിയത് നായിക നടിമാരുടെ ഇടപെടലില്‍ . . .? | Vijay Babu was trapped by the intervention of the lead actresses. . .?

ഇതു സംബന്ധമായ വാര്‍ത്തകള്‍ക്കും പ്രതികരണങ്ങള്‍ക്കും കീഴെ സംഘടിതമായാണ് സൈബര്‍ അറ്റാക്ക് നടന്നു കൊണ്ടിരിക്കുന്നത്. ഇതു കണ്ട് പരാതി നല്‍കിയ യുവ നടി മാത്രമല്ല അവര്‍ക്കു വേണ്ടി വാദിക്കുന്നവരും അമ്ബരന്നിരിക്കുകയാണ്. 'വിജയ് ബാബുവിന്റെ ഈ സമീപനത്തിന് ലഭിക്കുന്ന, വലിയ സോഷ്യല്‍ മീഡിയാ പിന്തുണയും അതിജീവിതയ്ക്കെതിരായ പ്രതികരണങ്ങളും, ആശങ്കാജനകമായ സാമൂഹ്യാവസ്ഥയുടെ അടയാളമാണെന്നാണ് ' കെ.കെ രമ എം.എല്‍.എ പ്രതികരിച്ചിരിക്കുന്നത്.

പീഢന കേസിലെ ഇരയുടെ പേര് പറയാതിരിക്കുന്നതു പോലെ തന്നെ ആരോപണ വിധേയന്‍്റെ പേരും കുറ്റം തെളിയിക്കപ്പെടുന്നതു വരെ പുറത്ത് വിടരുതെന്ന വാദമാണ്, രാഹുല്‍ ഈശ്വറിനെ പോലുള്ള മറുവിഭാഗവും ഉയര്‍ത്തിയിരിക്കുന്നത്. ഈ വാദത്തിനു സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയും ലഭിക്കുന്നുണ്ട്. തെറ്റായ പരാതികള്‍ പുരുഷന്‍മാര്‍ക്കെതിരെ നല്‍കുന്ന പ്രവണത വര്‍ദ്ധിക്കുന്നതു കൊണ്ടുമാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഏതു പെണ്‍കുട്ടി ആയാലും പീഢനത്തിനോ, അതിക്രമത്തിനോ അവര്‍ വിധേയ ആയി കഴിഞ്ഞാല്‍, കാലതാമസം കൂടാതെ, ഉടനെ തന്നെ പരാതി നല്‍കുകയാണ് വേണ്ടത്. 'തെറ്റിയാല്‍ മാത്രം പരാതി ,അതല്ലങ്കില്‍ പരാതിയില്ല' എന്ന നിലപാട് ആരു തന്നെ സ്വീകരിച്ചാലും, അത് ശരിയായ നിലപാടായി കാണാന്‍ ഒരിക്കലും കഴിയുകയില്ല. അവിടെയാണ് സംശയങ്ങളും ഉയരുന്നത്.

വിജയ് ബാബു തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം. അതോടൊപ്പം തന്നെ, തന്‍്റെ നിരപരാധിത്വം തെളിയിക്കാന്‍ അദ്ദേഹത്തിനും അവകാശമുണ്ട്. യുവ നടിയുമായുള്ള, ചാറ്റിന്‍്റെ സ്ക്രീന്‍ ഷോട്ടുകള്‍ അടക്കം കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന വിജയ് ബാബു അത്, അന്വേഷണ സംഘത്തിനാണ് ഇനി നല്‍കേണ്ടത്. പൊലീസ് എല്ലാ വശവും പരിശോധിക്കട്ടെ, മിടുക്കനായ ഐ.പി.എസ് ഓഫീസറാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു. അദ്ദേഹത്തിന്‍്റെ നേതൃത്വത്തില്‍ സത്യസന്ധമായ അന്വേഷണം തീര്‍ച്ചയായും നമുക്ക് പ്രതീക്ഷിക്കാം.

വിജയ് ബാബുവിനെ കുരുക്കിലാക്കിയത് നായിക നടിമാരുടെ ഇടപെടലില്‍ . . .? | Vijay Babu was trapped by the intervention of the lead actresses. . .?

പനമ്ബള്ളിയിലെ ഹോട്ടലില്‍ നിന്നും ഫ്ലാറ്റുകളില്‍ നിന്നും പൊലീസ് ഇതിനകം തന്നെ തെളിവ് ശേഖരിച്ചു കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ തെളിവുകള്‍ക്കായി പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നതാണ് പൊലീസ് നിലപാട്. അതിനായുള്ള നീക്കമാണിപ്പോള്‍, അന്വേഷണ സംഘവും നടത്തി കൊണ്ടിരിക്കുന്നത്. സംഭവത്തില്‍ സിനിമ മേഖലയില്‍ നിന്നുള്ള സാക്ഷികള്‍ ഉണ്ടെന്ന സുപ്രധാന വെളിപ്പെടുത്തലും പൊലീസ് നടത്തിയിട്ടുണ്ട്. ചില സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്നും സിറ്റി പൊലീസ്കമ്മിഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിജയ് ബാബുവിനെതിരെ, ലുക്കൗട്ട് നോട്ടീസും പൊലീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പും നല്‍കിയിട്ടുണ്ട്. നടന്‍ വിദേശത്തേക്ക് കടന്നെന്ന അനുമാനത്തിലാണ് ഈ നടപടി.

കോഴിക്കോട് സ്വദേശിയായ യുവ നടിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും രണ്ട് കേസുകളാണ് വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ തന്നെ രേഖപ്പെടുത്തിയിട്ടുള്ളതാണ്. കഴിഞ്ഞ മാര്‍ച്ച്‌ 13 മുതല്‍ ഒരു മാസം വിജയ് ബാബു തന്നെ കൊച്ചിയിലെ ഫ്ലാറ്റിലും ആഢംബര ഹോട്ടലിലും പാര്‍പ്പിച്ച്‌, അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ്, യുവ നടി നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്.
ഇക്കഴിഞ്ഞ 22നാണ് എറണാകുളം സൗത്ത് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസ് എടുത്തിരിക്കുന്നത്.

എന്തുകൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്നതിനും, പീഢനം നടക്കുമ്ബോള്‍ എന്തു കൊണ്ടു അവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചില്ല എന്നതിനും, യുവതി തന്നെയാണ് ഇനി മറുപടി പറയേണ്ടത്. പീഢന വിവരം യുവതി പറഞ്ഞത് ആരോടൊക്കെ എന്നതും, അവര്‍ എന്തുകൊണ്ടു പൊലീസിനെ അറിയിച്ചില്ല എന്നതിനുമെല്ലാം ഒരു 'ക്ലാരിറ്റിയും' ആവശ്യമാണ്. മാത്രമല്ല, പീഢിപ്പിക്കപ്പെട്ടു എന്നു പറയുന്ന യുവ നടി ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വരെ, ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട വീഡിയോയിലെ മാനിറസങ്ങള്‍ കണ്ടാല്‍, 'പ്രത്യേകിച്ചൊന്നും' വായിച്ചെടുക്കാന്‍ കഴിയുന്നുമില്ല. ഈ വീഡിയോകള്‍ കണ്ടവരും ഇപ്പോള്‍ ആകെ ആശയകുഴപ്പത്തിലാണ് ഉള്ളത്. യുവ നടി പറഞ്ഞതു പോലെ ക്രൂരമായ പീഢനം ഏറ്റെങ്കില്‍, ആ നിമിഷം തന്നെ പൊലീസിനെ വിവരമറിയിച്ച്‌ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് തുറങ്കിലടക്കണമായിരുന്നു. അത് അവര്‍ അന്ന് ചെയ്തിരുന്നു എങ്കില്‍ ഇന്ന് പ്രതിക്കു വേണ്ടി, പൊലീസിനു ഇങ്ങനെ ഓടിനടക്കേണ്ടി വരുമായിരുന്നുമില്ല.

ഒരു പീഢനവും വൈകി പരാതിപ്പെടേണ്ടവയല്ല. 'സ്പോട്ടില്‍' തന്നെ പരാതി നല്‍കണം. 100 എന്ന ഒരു നമ്ബര്‍ പൊലീസ് സൃഷ്ടിച്ചത് അതിനു വേണ്ടി കൂടിയാണ്. വിദ്യാസമ്ബന്നയായ യുവ നടി അതിനു തയ്യാറാകാതെ ഒരു മാസത്തോളം സഹിച്ചു നിന്നതിനു പിന്നാലെ താല്‍പ്പര്യവും, ഈ സാഹചര്യത്തില്‍ അന്വേഷിക്കപ്പെടേണ്ടതു തന്നെയാണ്. ലഹരി വസ്തുക്കള്‍ നല്‍കി അ‍ര്‍ദ്ധബോധാവസ്ഥയിലാക്കിയാണ് തന്നെ വിജയ് ബാബു ബലാത്സംഗം ചെയ്തതെന്നാണ് യുവതി പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സിനിമയില്‍ കഥാപാത്രങ്ങള്‍ വാഗ്ദാനം ചെയ്തും, നഗ്ന വീഡിയോ പുറത്ത് വിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയും, വിജയ് ബാബു പീഡനം തുടര്‍ന്നതായും യുവതി വ്യക്തമാക്കിയിട്ടുണ്ട്. ഈ വാദത്തിലും ചില പിശകുകള്‍ ഉണ്ട്… അതാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗവും നിലവില്‍ ചൂണ്ടിക്കാട്ടുന്നത്.

'സിനിമയില്‍ അവസരം നല്‍കാം എന്നു പറഞ്ഞാല്‍ മൂടിവയ്ക്കപ്പെടേണ്ടതല്ല സ്ത്രീ പീഢനങ്ങള്‍. അതു പോലെ തന്നെ, നഗ്ന ദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് പറഞ്ഞാല്‍ അടങ്ങി നില്‍ക്കുന്നതും ശരിയല്ല. അപ്പോള്‍ തന്നെ പൊലീസിനെ കൊണ്ട് റെയ്ഡ് നടത്തിച്ച്‌, ആ വീഡിയോ പിടിച്ചെടുക്കുകയാണ് വേണ്ടിയിരുന്നത്. നല്ല അറിവുള്ള യുവനടി അതായിരുന്നു യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടിയിരുന്നത്. ദൗര്‍ഭാഗ്യവശാല്‍ അതിനു അവര്‍ തയ്യാറായിട്ടില്ല. ഇത്തരം പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ്, 'ഇര' യഥാര്‍ത്ഥത്തില്‍ താനാണെന്ന വാദം ഉന്നയിക്കാനും, സോഷ്യല്‍ മീഡിയയിലെ വലിയ ഒരു വിഭാഗത്തിന്‍്റെ പിന്തുണ ആര്‍ജിക്കാനും വിജയ് ബാബു ശ്രമിക്കുന്നത്.

ഇത്തരം കേസുകളില്‍, പരാതിക്കാരുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമം നിലനില്‍ക്കെ, വിജയ് ബാബു സമൂഹമാധ്യമങ്ങളിലൂടെ നടിയുടെ പേര് പറഞ്ഞതു തന്നെ രണ്ടും കല്‍പ്പിച്ചാണ്. ശക്തമായ നിയമ പോരാട്ടം നടത്തുമെന്നാണ് അദ്ദേഹം തുറന്നടിച്ചിരിക്കുന്നത്. ഇതെല്ലാം കണ്ട് അന്തം വിട്ടിരിക്കുന്ന സിനിമാ പ്രവര്‍ത്തകരാവട്ടെ, കൂടുതല്‍ പരാതികള്‍ ഇനിയും വരുമോ എന്ന ആശങ്കയിലാണുള്ളത്. ബലാത്സംഗ കേസില്‍ പ്രതിയായിട്ടും, ഒരു സിനിമാ സംഘടനയും വിജയ് ബാബുവിനെ ഇതുവരെ പുറത്താക്കിയിട്ടില്ല. പരാതിയില്‍ അവര്‍ക്കുള്ള സംശയമാണോ ഇതിനു കാരണമെന്ന ചോദവും, ഈ ഘട്ടത്തില്‍ അന്തരീക്ഷത്തിലുണ്ട്.

അതേസമയം, സത്യസന്ധമായ അന്വേഷണം നടക്കണം എന്ന നിലപാടാണ് താരസംഘടനയായ അമ്മയും, പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നിലവില്‍ സ്വീകരിച്ചിരിക്കുന്നത്. യുവ നടി പരാതി നല്‍കിയതിനു പിന്നില്‍, രണ്ട് യുവ സംവിധായകരുടെ ഭാര്യമാരായ നടിമാരാണെന്ന ആരോപണവും, ഇതിനകം തന്നെ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. നിലവില്‍ അമ്മ സംഘടനയോട് ഉടക്കി, വനിതാ സംഘടനയോട് സഹകരിക്കുന്ന ഈ നടിമാരുടെ ഇടപെടലും ഇപ്പോള്‍ സിനിമാ മേഖലയില്‍ വലിയ ചര്‍ച്ചയാണ്. സത്യസന്ധമായ അന്വേഷണം നടന്നില്ലങ്കില്‍ ഇന്ന് വിജയ് ബാബുവിനുണ്ടായ അനുഭവം മറ്റു പലര്‍ക്കും ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് വിജയ് ബാബുവിനെ പിന്തുണയ്ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. ബലാത്സംഗ കേസില്‍ ആഭ്യന്തര വകുപ്പും ഗൗരവമായാണ് ഇടപെട്ടിരിക്കുന്നത്. സത്യസന്ധമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കാനാണ്, സംസ്ഥാന പൊലീസ് ചീഫിന് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. പീഢന കഥയിലെ പുതിയ വിവരങ്ങള്‍ ഇനിയും പുറത്തു വരാനുണ്ടെന്നതും വ്യക്തമാണ്. അതോടെ കൂടുതല്‍ യാഥാര്‍ത്ഥ്യവും വ്യക്തമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
Content Highlights: Vijay Babu was trapped by the intervention of the lead actresses. . .?
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !