ലോക സിനിമാപ്രേമികള്‍ ഒരേപോലെ കാത്തിരിക്കുന്ന ചിത്രമാണ് അവതാറിന്റെ രണ്ടാം ഭാഗം. ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ പുറത്തുവിട്ടു.
ലാസ് വേഗസില്‍ നടക്കുന്ന സിനിമകോണ്‍ വേദിയില്‍ വെച്ചാണ് സിനിമയുടെ പേര് പുറത്തുവിട്ടത്. 'അവതാര്‍: ദി വേ ഓഫ് വാട്ടര്‍' എന്നാണ് സിനിമയുടെ പേര്.
സിനിമയുടെ ചില പ്രധാനപ്പെട്ട ദൃശ്യങ്ങളും പ്രദര്‍ശിപ്പിക്കപ്പെട്ടു. ജേക്കിനെയും നെയിത്രിയെയും കേന്ദ്രികരിച്ചുള്ള ദൃശ്യങ്ങളില്‍ പണ്ടോറയുടെ തിളങ്ങുന്ന നീല ജലത്തിന്റെ ഉപരിതലത്തിന് മുകളിലും താഴെയുമുള്ള മനോഹരമായ ഷോട്ടുകള്‍ ഉള്‍പ്പെടുന്നു. ആദ്യ സിനിമയില്‍ അവതരിപ്പിച്ച ടോറുക്കിന്റെയും തിമിംഗലത്തെപ്പോലെയുള്ള ജീവികളുടെയും ഷോട്ടുകളും ഉണ്ടായിരുന്നു.
സംവിധായകന്‍ ജെയിംസ് കാമറൂണും നിര്‍മ്മാതാവ് ജോണ്‍ ലാന്‍ഡൗവും ന്യൂസിലാന്‍ഡില്‍ നിന്നും വിര്‍ച്വല്‍ സാന്നിധ്യമായി. കാമറൂണിന്റെ തിരക്കഥയുടെ ഏറ്റവും വലിയ ശക്തി എന്നത് അത് ലോകത്തില്‍ എവിടെയും പ്രയോഗികമാണ് എന്നതാണ് എന്ന് ലാന്‍ഡൗ അഭിപ്രായപ്പെട്ടു.
സിനിമയുടെ കഥ പൂര്‍ണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് കാമറൂണ്‍ പറയുന്നത്. നെയിത്രിയെ വിവാഹം ചെയ്യുന്ന ജേക്ക് ഗോത്ര തലവനാകുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നതെന്നതാണ് സൂചന. സോ സല്‍ദാന, സാം വര്‍ത്തിംഗ്ടണ്‍, കേറ്റ് വിന്‍സ്ലെറ്റ്, വിന്‍ ഡീസല്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2050ലാണ് അവതാറിന്റെ കഥ നടക്കുന്നത്. 1832 കോടിയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്.
2500 കോടിയിലധികമായിരുന്നു അവതാറിന്റെ മുഴുവന്‍ കളക്ഷന്‍. സിനിമ ചരിത്രത്തില്‍ ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച കമ്ബ്യൂട്ടര്‍ ഗ്രാഫിക്‌സ്, മോഷന്‍ പിക്‌ചേഴ്‌സ് ടെക്‌നോളജി തുടങ്ങിയവ ഉപയോഗിച്ചാണ് അവതാര്‍ നിര്‍മ്മിച്ചത്. അവതാറിന് തുടര്‍ച്ചയുണ്ടാകുമെന്ന് 2012ല്‍ ജെയിംസ് കാമറൂണ്‍ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ റിലീസും പ്രഖ്യാപിച്ചിരുന്നു.
രണ്ടാം ഭാഗം 2020 ഡിസംബറില്‍ റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. മൂന്നാം ഭാഗം 2021 ഡിസംബര്‍ 17നും നാലാം ഭാഗം 2024 ഡിസംബര്‍ 20നും അഞ്ചാം ഭാഗം 2025 ഡിസംബറിലുമാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ റിലീസ് സാധ്യമായില്ല. പുതിയ തിയതി അനുസരിച്ച് 2022 ഡിസംബര്‍ 16ന് പ്രദര്‍ശനത്തിന് എത്തു. മൂന്നാം ഭാഗം 2024 ഡിസംബറിലും, നാലാം ഭാഗം 2026 ഡിസംബറിലും അഞ്ചാം ഭാഗം 2028ലും റിലീസ് ചെയ്യും.
Content Highlights: Avatar released the title of the second part; 'Avatar: The Way of Water'
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !