കൊച്ചി: യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തെന്ന കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ്ബാബുവിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി.
നേരത്തെ എറണാകുളം സൗത്ത് പൊലീസ് വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. ഇയാള്‍ വിദേശത്തേക്ക് കടന്നെന്നാണ് പൊലീസിന്റെ നിഗമനം.
കോഴിക്കോട് സ്വദേശിനിയുടെ പരാതിയിലാണ് എറണാകുളം സൗത്ത് പൊലീസ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. എറണാകുളത്തെ ഫ്ളാറ്റില്‍ വച്ച് നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നാണ് യുവതി ഏപ്രില്‍ 22ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. യുവതിയുടെ പരാതിയില്‍ അന്വേഷണം തുടങ്ങി. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. ഇരയുടെ പേര് വെളിപ്പെടുത്തിതിന് ഇയാള്‍ക്കെതിരെ മറ്റൊരു കേസുകൂടി എടുത്തിട്ടുണ്ട്.
Content Highlights: Vijaybabu's passport confiscated; The police filed an application in court
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !