തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ലോകം കണ്ട എക്കാലത്തെയും മികച്ച ടി-20 താരങ്ങളിൽ ഒരാളായ പൊള്ളാർഡ് കളി മതിയാക്കുകയാണെന്നറിയിച്ചത്.
വിൻഡീസിനായി 123 ഏകദിനങ്ങളും 101 ടി-20കളുമാണ് പൊള്ളാർഡ് കളിച്ചിട്ടുള്ളത്. 34കാരനായ താരം ദേശീയ ടീമിനെ നയിക്കുകയും ചെയ്തിട്ടുണ്ട്. 2007ലാണ് പൊള്ളാർഡ് വെസ്റ്റ് ഇൻഡീസിനായി അരങ്ങേറിയത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യക്കെതിരെയായിരുന്നു താരത്തിൻ്റെ അവസാന മത്സരം. ഏകദിനത്തിൽ 26 ശരാശരിയിൽ 2706 റൺസും 55 വിക്കറ്റും നേടിയിട്ടുള്ള താരം ടി-20യിൽ 1569 റൺസും 44 വിക്കറ്റും നേടിയിട്ടുണ്ട്.
25 ആണ് ടി-20 ക്രിക്കറ്റിലെ ശരാശരി. ഐപിഎലിൽ മുംബൈ ഇന്ത്യൻസിൻ്റെ താരമായ പൊള്ളാർഡ് ഫ്രാഞ്ചൈസി ക്രിക്കറ്റിൽ തുടരും.
Content Highlights: West Indies star Kieron Pollard has retired


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !