കോട്ടക്കൽ: 2021-22 വർഷത്തെ പട്ടികജാതി വികസനം - അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയ കോട്ടക്കൽ നിയോജക മണ്ഡലത്തിലെ എടയൂർ പഞ്ചായത്തിലെ പൂവത്തുംതറ എസ്.സി കോളനിയിൽ പദ്ധതിയുടെ ആദ്യഘട്ട യോഗം ചേർന്നു.
എം.എൽ.എ നൽകിയ ശുപാർശ പ്രകാരമാണ് കോളനിയെ അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയത്. കോളനിയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപയുടെ പദ്ധിയാണുള്ളത്. പദ്ധതി പ്രവർത്തനങ്ങൾ നടത്തുന്നതിനായുള്ള ആദ്യ ഘട്ട യോഗം ചേർന്നു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹീം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി വേലായുധൻ, മൊയ്തു എടയൂർ, പി. ഷെരീഫ് മാസ്റ്റർ , കെ. അബ്ദുൽ റഷീദ്, പട്ടികജാതി വികസന ഓഫീസർ അശോകൻ , നിർമ്മിതി കേന്ദ്രം അസിസ്റ്റന്റ് പ്രൊജക്ട് എഞ്ചിനീയർ അനിമോൻ , മിന്നു രാജ് കെ.പി , മൊയ്തുട്ടി കലമ്പൻ, കെ. മണികണ്ഠൻ, നൗഫൽ കലമ്പൻ, എന്നിവർ പങ്കെടുത്തു.
ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് പദ്ധതി നിർവ്വഹണത്തിന്റെ ചുമതല നൽകിയിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !