അംബാസഡര്‍ 2.0, എത്തുന്നു; പുതിയ രൂപത്തില്‍ ഇന്ത്യയുടെ ജനകീയകാര്‍

0
അംബാസഡര്‍ 2.0, എത്തുന്നു; പുതിയ രൂപത്തില്‍ ഇന്ത്യയുടെ ജനകീയകാര്‍ | Ambassador 2.0, arrives; Popular people of India in a new form

കാറെന്നാല്‍ ഒരു കാലത്ത് അംബാസഡറായിരുന്നു നമുക്ക്. രാജ്യാന്തര വാഹന നിര്‍മാതാക്കള്‍ നിരത്തു കീഴടക്കും മുമ്ബും അതിനു ശേഷവും കാലങ്ങളോളം ഇന്ത്യന്‍ പ്രധാനമന്ത്രി മുതല്‍ സാധാരണക്കാര്‍ വരെയുള്ളവരുടെ ഇഷ്ടവാഹനമായി വിലസി അംബാസഡര്‍‍.

എന്നാല്‍ കാലത്തിന്റെ ഓട്ടത്തില്‍ കിതച്ച്‌ 2014 ല്‍ നിര്‍മാണം അവസാനിപ്പിച്ച അംബാസഡര്‍ പൂര്‍ണമായും പുതിയ കാറായി തിരിച്ചെത്തുന്നു.

പുതിയ അംബാസഡറിന്റെ ഡിസൈനും എന്‍ജിനുമെല്ലാം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ് എന്നാണ് പിഎസ്‌എ ഗ്രൂപ്പില്‍നിന്ന് ലഭിക്കുന്ന വിവരം. പുതിയ രൂപത്തിലും ഭാവത്തിലും അംബാസിഡര്‍ 2.0 ഉടന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. റിട്രോ ലൈഫ്‌സ്‌റ്റൈല്‍ രീതിയിലുള്ള പുത്തന്‍ കാര്‍ തന്നെ അവതരിപ്പിച്ച്‌ അംബാസഡറിനെ വീണ്ടും വില്‍പനയ്‌ക്കെത്തിക്കാനാണ് സാധ്യത.

പിഎസ്‌എ ഗ്രൂപ്പിന് കീഴില്‍ സിട്രോണ്‍ സി5 എയര്‍ ക്രോസ് എന്ന വാഹനം 2021 ഏപ്രിലിലാണ് വിപണിയിലെത്തിയത്. രണ്ടാമത്തെ വാഹനം സി 3 എയര്‍ ക്രോസ് ഉടന്‍ വിപണിയിലെത്തും. അതിനു ശേഷമായിരിക്കും അംബാസഡറിന്റെ പുതിയ രൂപം എത്തുക. 2017 ലാണ് 80 കോടി രൂപയ്ക്ക് പിഎസ്‌എ ഗ്രൂപ്പ് അംബാസഡര്‍ ബ്രാന്‍ഡും അനുബന്ധ വ്യാപാര മുദ്രകളും സി.കെ.ബിര്‍ല ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സില്‍ (എച്ച്‌ എം) നിന്ന് സ്വന്തമാക്കിയത്.
Content Highlights: Ambassador 2.0, arrives; Popular people of India in a new form
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !