തിരുവനന്തപുരം: തമ്പാനൂരിലെ സ്വകാര്യ ഹോട്ടലിൽ സിവിൽ പൊലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്റ്റേഷനിലെ എസ് ജെ സജിയാണ് മരിച്ചത്. മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് സജിയുടെ കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും സജിയുടെ കുടുംബം ആവശ്യപ്പെട്ടു.
ഇന്ന് പുലർച്ചെ ഹോട്ടൽ ജീവനക്കാരാണ് സജിയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് സജി ഹോട്ടലിൽ മുറിയെടുത്തത്. രണ്ട് ദിവസമായി സജിയെ കാണാനില്ലാതിരുന്നതിനാൽ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് സജിയുടെ മൃതദേഹം കണ്ടെത്തിയത്.
നെയ്യാറ്റിൻകര സ്റ്റേഷനിലെ സി ഐ ഉൾപ്പെടെയുള്ള മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നും കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്നും അന്വേഷണം ഉടൻ വേണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.
Content Highlights: As the policeman hanged himself at the hotel
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !