തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ സ്വര്‍ണവില ഉയര്‍ന്നിരുന്നു.
എന്നാല്‍ ഇന്ന് വീണ്ടും സ്വര്‍ണവില ഇടിയുകയാണ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 37680 ആണ്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ഇടിഞ്ഞ സ്വര്‍ണവില ഇന്നലെ മാത്രമാണ് വര്‍ധിച്ചത്.
സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 30 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4710 രൂപയായി. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപ വര്‍ധിച്ചിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍്റെ വിലയും കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍്റെ വിലയില്‍ 30 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍്റെ വില 3890 രൂപയായി. ഇന്നലെ 35 രൂപയുടെ വര്‍ധനവുണ്ടായിരുന്നു.
Content Highlights: Gold prices fall; Sovereign declined by Rs 240
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !