കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റംല കറത്തൊടി (50) മരണപ്പെട്ടു. ഭർത്താവ് മൊയ്തീൻ. ഇരുമ്പിളിയം മങ്കേരി കടവത്ത് പറമ്പിൽ പരേതനായ പോക്കർ എന്നിവരുടെ മകളാണ്. മൂന്ന് മാസമായി അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
2010 - 15 കാലയളവിൽ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയായിരുന്നു. 2020 മുതൽ കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു രണ്ടാം തവണയാണ് ജനപ്രതിനിധിയാവുന്നത്. 12-ാം വാർഡിൽ നിന്നാണ് ഐക്യ ജനാധിപത്യ മുന്നണി പ്രതിനിധിയായ് ജനവിധി തേടിയത്. മഹിളാ ലീഗ് മണ്ഡലം കമ്മറ്റി ഭാരവാഹിയാണ്.
ഖബറടക്കം ഇന്ന് രാവിലെ 10:30 ന് പൈങ്കണ്ണൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Content Highlights: Kuttipuram Grama Panchayat President Ramla Karuthodi has passed away
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !